ബംഗ്ലാദേശിൽ ബി എൻ പി തരംഗം; 20 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച് താരിഖ് റഹ്മാൻ

ബംഗ്ലാദേശിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ഭരണം തിരിച്ചുപിടിച്ച് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ബി.എൻ.പി സഖ്യം വൻ വിജയം ഉറപ്പിച്ചു. ബംഗ്ലാദേശിലെ 299 പാർലമെന്റ് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ അനൗദ്യോഗിക ഫലസൂചനകൾ പ്രകാരം ബി.എൻ.പി സഖ്യം കേവലഭൂരിപക്ഷം മറികടന്നു.

രാജ്യത്തെ 300 മണ്ഡലങ്ങളിൽ 299 എണ്ണത്തിലാണ് വോട്ടെടുപ്പ് നടന്നത്. പാർലമെന്ററി സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് ഷേർപൂർ -3 ലെ വോട്ടെടുപ്പ് മാറ്റിവച്ചു. രാജ്യവ്യാപകമായി 42,659 പോളിംഗ് സ്റ്റേഷനുകളിലെ സുതാര്യമായ ബാലറ്റ് ബോക്സുകളിൽ സ്ഥാപിച്ച രണ്ട് വ്യത്യസ്ത ബാലറ്റ് പേപ്പറുകൾ – ഒന്ന് പാർലമെന്റ് തിരഞ്ഞെടുപ്പിനും മറ്റൊന്ന് റഫറണ്ടത്തിനും – വോട്ടർമാർ ഉപയോഗിച്ചു.

കേവലഭൂരിപക്ഷത്തിന് 151 സീറ്റുകളാണ് വേണ്ടത്. 200-ലധികം സീറ്റുകൾ നേടി ബി.എൻ.പി കരുത്തുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. ബി.എൻ.പി ചെയർമാൻ താരിഖ് റഹ്മാൻ മത്സരിച്ച ധാക്ക-17, ബോഗുറ-6 എന്നീ രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബി.എൻ.പി സർക്കാർ രൂപീകരിക്കുമ്പോൾ താരിഖ് റഹ്മാൻ പ്രധാനമന്ത്രി പദത്തിലെത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

2001-ൽ അവസാനമായി തിരഞ്ഞെടുപ്പിൽ വിജയിച്ച താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ, വോട്ടെണ്ണൽ പ്രവണതകൾ വൻ ഭൂരിപക്ഷത്തിലേക്ക് വിരൽ ചൂണ്ടിയതോടെ പാർട്ടി വിജയം പ്രഖ്യാപിച്ചു. അതേസമയം, ജമാഅത്തെ ഇസ്ലാമിക്ക് കനത്ത തിരിച്ചടി നേരിട്ടു, ഫലങ്ങൾ തുടർച്ചയായി വന്നതോടെ രണ്ടക്ക സീറ്റുകളിൽ ഒതുങ്ങി.

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഔദ്യോഗിക ഫലങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം തുടക്കത്തിൽ ഏറെക്കുറെ സമാധാനപരമായിരുന്നു എന്ന് അധികാരികൾ വിശേഷിപ്പിച്ച തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശിന്റെ പല ഭാഗങ്ങളിലും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലുകളിൽ 70 ലധികം പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 14 വ്യത്യസ്ത സംഭവങ്ങളിലായി കുറഞ്ഞത് 72 പേർക്ക് പരിക്കേറ്റതായി ബംഗ്ലാദേശി ദിനപത്രമായ ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. നോഖാലി ജില്ലയിലെ ഹാതിയയിലാണ് ഏറ്റവും മോശം അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടത്, ബിഎൻപിയുടെയും നാഷണൽ സിറ്റിസൺ പാർട്ടിയുടെയും അനുയായികൾ തമ്മിലുള്ള സംഘർഷത്തിൽ 31 പേർക്ക് പരിക്കേറ്റു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...