ഇന്ന് ഡൽഹി നാളെ ബംഗാൾ, മമത ബാനർജിക്ക് മുന്നറിയിപ്പുമായി ബിജെപി

27 വർഷത്തിനുശേഷം ഡൽഹിയിൽ ബിജെപി വിജയത്തിലേക്ക് കുതിക്കുമ്പോൾ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുന്ന അടുത്ത സംസ്ഥാനം പശ്ചിമ ബംഗാളായിരിക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് മുന്നറിയിപ്പായാണ് സുവേന്ദു രംഗത്തെത്തിയത്. ഡൽഹിയിലെ ‘എഎപി-ദ’ അവസാനിച്ചുവെന്ന് പറഞ്ഞ അധികാരി, ദേശീയ തലസ്ഥാനത്ത് താമസിക്കുന്ന ബംഗാളികൾ ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് തറപ്പിച്ചു പറഞ്ഞു.

പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടിയായ ബിജെപി, 2011 മുതൽ അധികാരത്തിലിരിക്കുന്ന മമത ബാനർജിയുടെ ഭരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. 288 സീറ്റുകളുള്ള കിഴക്കൻ സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

‘ആം ആദ്മി പാർട്ടി-ദാ കി വിടൈ ഹോ ഗയി ഹേ’ (ദുരന്തം അവസാനിച്ചു). ജനങ്ങൾ അവർക്ക് (എഎപി) ഉചിതമായ മറുപടി നൽകി. ഡൽഹിയുടെ പ്രതാപം തിരികെ കൊണ്ടുവരാനും അതിനെ വൃത്തിയുള്ള നഗരമാക്കാനും പ്രധാനമന്ത്രി (നരേന്ദ്ര) മോദിക്ക് മാത്രമേ കഴിയൂ. ഡൽഹിയിലെ ബംഗാളി ഭൂരിപക്ഷ പ്രദേശങ്ങളിൽ ഞാൻ പ്രചാരണം നടത്തി, പക്ഷേ അടിസ്ഥാന സൗകര്യങ്ങൾ വളരെ മോശം അവസ്ഥയിലാണ്. അവർ ഡൽഹിയെ നശിപ്പിച്ചു. ഡൽഹിയിലെ മിക്ക ബംഗാളി ഭൂരിപക്ഷ പ്രദേശങ്ങളിലും ബിജെപി അനായാസ വിജയം നേടി,” അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായ അധികാരി, ഡൽഹിയിലെ മികച്ച വിജയത്തിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു, ആം ആദ്മി പാർട്ടിക്കെതിരായ നിർണായക ജനവിധിയാണിതെന്ന് വിശേഷിപ്പിച്ചു.”@BJP4Delhi-ക്ക് വൻ വിജയം. മുന്നിൽ നിന്ന് നയിച്ചതിനും ‘AAP-da’-യ്‌ക്കെതിരായ ഈ സവിശേഷ വിജയം സംഘടിപ്പിച്ചതിനും പ്രധാനമന്ത്രി @narendramodi ji-ക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇപ്പോൾ, മിസ്റ്റർ ഫർസിവാൾ (കെജ്‌രിവാൾ) അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനാൽ, ഡൽഹിയിലെ ജനങ്ങൾക്ക് ദേശീയ തലസ്ഥാനത്ത് ഇരട്ട എഞ്ചിൻ സർക്കാരിന്റെ നേട്ടങ്ങൾ ലഭിക്കും,” അദ്ദേഹം ട്വീറ്റ് ചെയ്തു. ഡൽഹിയിലെ ബംഗാളി സമൂഹത്തിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രവർത്തകർ എന്നിവരെയും അഭിനന്ദിച്ചു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...