ഭക്തിസാന്ദ്രമായി തലസ്ഥാനം, ആറ്റുകാൽ പൊങ്കാലയിട്ട് ഭക്തലക്ഷങ്ങൾ

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായി തലസ്ഥാനനഗരിയായ തിരുവനന്തപുരം. ഇന്ന് രാവിലെ ശുദ്ധപുണ്യാഹത്തിനുശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. മുന്നിലെ പാട്ടുപരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. പാട്ടുതീര്‍ന്നതോടെ ശ്രീകോവിലില്‍നിന്നു ദീപം പകരുന്ന ചടങ്ങിലേക്ക് തന്ത്രി കടന്നു. ശ്രികോവിലിൽ നിന്നും കൊളുത്തിയ ദീപത്തിൽ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതിന് പിന്നാലെ ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വിശ്വാസികൾ പൊങ്കാലയിട്ടു. ഉച്ചയ്ക്ക് 2. 30 തിനാണ് നിവേദ്യം. പൊങ്കാല ദിനം വിശ്വാസികളുടെ തിരക്കിലാണ് തിരുവനന്തപുരം നഗരമുടനീളം.

വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഭക്തരുടെ തിരക്കിലാണ് നഗരം. റെയിൽവേയും കെഎസ്ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സർവീസ് നടത്തുന്നുണ്ട്.
ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, ചാല അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങിലാണ് ഹീറ്റ് ക്ലിനിക്കുകള്‍ പ്രവർത്തിക്കുന്നത്.

ഉച്ചയ്ക്ക് 2.30-ന് ഉച്ചപൂജയ്ക്കുശേഷം ക്ഷേത്രപൂജാരി പണ്ടാരയടുപ്പിലെ പൊങ്കാല നിവേദിക്കും. ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച 250-ലേറെ പൂജാരിമാര്‍ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ തീർത്ഥം തളിക്കും. ഈ സമയത്ത് ആകാശത്തുനിന്ന് വായുസേനയുടെ ചെറുവിമാനത്തില്‍ പുഷ്പവൃഷ്ടിയുമുകും.

രാത്രി 11-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. തിങ്കളാഴ്ച പുലര്‍ച്ചെ മണക്കാട് ശാസ്താക്ഷേത്രത്തില്‍ ഇറക്കിപ്പൂജയ്ക്കു ശേഷം മടക്കിയെഴുന്നള്ളത്ത്. കുത്തിയോട്ടം, സായുധ പോലീസ്, പഞ്ചവാദ്യം, കലാരൂപങ്ങള്‍ എന്നിവ അകമ്പടിയാകും. രാവിലെ 8-ന് അകത്തെഴുന്നള്ളിപ്പ്. രാത്രി കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. 12.30-ന് നടക്കുന്ന കുരുതിതര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

ജമ്മുകാശ്മീർ ഭീകരാക്രമണം; ശക്തമായി അപലപിച്ച് ലോക നേതാക്കൾ

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ശക്തമായി അപലപിച്ച് ലോക നേതാക്കൾ. ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. കശ്മീരില്‍ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുളവാക്കുന്ന...

ജമ്മുകാശ്മീർ ഭീകരാക്രമണം; ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് ഡോണള്‍ഡ് ട്രംപ്

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. കശ്മീരില്‍ നിന്ന് വരുന്നത് വളരെ...

ജമ്മു കശ്മീർ ഭീകരാക്രമണം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിൽ, ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കും

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേർ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി. ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള...

കശ്മീര്‍ ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്, സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മോദി ഇന്ത്യയിലേക്ക് മടങ്ങി

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ശക്തമായ ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ തന്റെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ന് തന്നെ...

കശ്മീർ പഹൽഗാം ഭീകരാക്രമണം, 27 പേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേർ കൊല്ലപ്പെട്ടു. ഒരു ഇറ്റലി സ്വദേശിയും ഒരു ഇസ്രായേൽ സ്വദേശിയും കൊല്ലപ്പെട്ടവരിൽ ഉൾ‌പ്പെടുന്നു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന്...

പ്രധാനമന്ത്രി മോദി സൗദിയിലേക്ക്, വ്യാപാര കരാറുകൾ ചർച്ച ചെയ്യും

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദശകത്തിനിടെ പ്രധാനമന്ത്രിയുടെ സൗദി അറേബ്യയിലേക്കുള്ള മൂന്നാമത്തെ സന്ദർശനവും ജിദ്ദ...

കോട്ടയത്ത് വ്യവസായിയുടെയും ഭാര്യയുടെയും കൊലപാതകം: പിന്നിൽ ഇതരസംസ്ഥാന തൊഴിലാളിയെന്ന് സൂചന

കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും കൊലപാതകത്തിൽ അന്യ സംസ്ഥാന തൊഴിലാളിക്ക് പങ്കുള്ളതായി സൂചന. അസം സ്വദേശിയെ കസ്റ്റഡിയിലെടുത്തെന്നും റിപോർട്ടുകൾ ഉണ്ട്. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം....

ചരിത്രത്തിലെ ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ സ്വർണ്ണവില

സ്വർണ്ണവില റെക്കോർഡ് തകർത്ത് കുതിക്കുകയാണ്. ആദ്യമായാണ് സ്വർണവില 75000 ലേക്ക് അടുക്കുന്നത്. പവന് ഇന്ന് 2200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,320 രൂപയാണ്. നിലവിൽ ഈ...