നിയമന തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ച് അഖിൽ സജീവ്

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് കേസില്‍ കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖില്‍ സജീവ്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഒന്നാം പ്രതിയായ അഖിൽ സജീവ് തട്ടിപ്പിലെ തന്റെ പങ്ക് വെളിപ്പെടുത്തിയത്. കേസിലെ ഗൂഢാലോചനയെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ കസ്റ്റഡിയിൽ വാങ്ങിയ അഖിൽ സജീവിനെയും കേസിലെ നാലാം പ്രതി ബാസിതിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
കേസിലെ ഒന്നാം പ്രതിയാണ് അഖില്‍ സജീവ്. നേരത്തെ നാലാം പ്രതി ബാസിതും കുറ്റം സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

ഹരിദാസനില്‍ നിന്ന് പണം തട്ടുകയാണ് ലക്ഷ്യമെന്നും ബാസിത് പോലീസിനോട് സമ്മതിച്ചു. ഇതിനിടെ കേസില്‍ ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു. ഇയാളെ നിലവിൽ പ്രതിയാക്കേണ്ടെന്നാണ് പൊലീസിന് നിയമോപദേശം ലഭിച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം അന്തിമ തീരുമാനമെടുക്കാമെന്നും കന്റോണ്‍മെന്റ് പൊലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു.

അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിത് മൊഴി നൽകിയിരുന്നു. ഹരിദാസനില്‍ നിന്ന് മറ്റ് പ്രതികള്‍ പണം തട്ടിയെടുത്തതിനാൽ സാക്ഷിയാക്കി അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, മൂന്ന് ദിവസം കസ്റ്റഡിയിൽ ലഭിച്ച റഹീസിന്റെ കസ്റ്റഡി കലാവധി ഇന്നലെ അവസാനിച്ചു. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധിത നിയമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തുന്നത് പ്രായോഗികമല്ലെന്നും നിയമപരമായി നിലനിൽക്കില്ലെന്നുമാണ് പൊലീസിന് കിട്ടിയ നിയമോപദേശം. എഐഎസ്എഫിന്റെ മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ബാസിത്. ഹരിദാസില്‍ നിന്ന് ബാസിത് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് ബാസിനെതിരെ പോലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ലെനിന്‍ രാജേന്ദ്രനും അഖില്‍ സജീവനും പണം നല്‍കാന്‍ ഹരിദാസനോട് ആവശ്യപ്പെട്ടതും ബാസിതാണ്.

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന കോഴയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് അഖില്‍ ആദ്യം മൊഴി നൽകിയത്. കേസിൽ യാതൊരു പങ്കുമില്ലെന്നും പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നുമായിരുന്നു പിടിയിലായ ഘട്ടത്തിൽ അഖിൽ പറഞ്ഞത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...