ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍ അദാനി, മുകേഷ് അംബാനിയെ പിന്തള്ളി

ഏഷ്യയിലെ ഏറ്റവും സമ്പന്നനായി ഗൗതം അദാനി. മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഈ നേട്ടം ഗൗതം അദാനി സ്വന്തമാക്കിയത്. ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയിലും അദാനി വന്‍ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. ആഗോള ധനികരുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ് അദ്ദേഹം. അദാനിയുടെ ആസ്തിയിലും വന്‍ വര്‍ധനയുണ്ടായി. 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ആസ്തി 7.6 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചെന്നാണ് വിവരം. അദാനിയുടെ ആസ്തി 97.6 ബില്യണ്‍ ഡോളറിലെത്തിയെന്നാണ് ബ്ലൂംബെര്‍ഗ് ബില്യണയര്‍സ് സൂചിക വ്യമാക്കുന്നത്.

അതേസമയം ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനി 12-ാം സ്ഥാനത്ത് നിന്ന് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അംബാനിയുടെ ആസ്തി 97 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആസ്തി 665 ദശലക്ഷം ഡോളര്‍ വര്‍ദ്ധിച്ചെന്നാണ് ബ്ലൂംബര്‍ഗ് ബില്യണയര്‍സ് ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്കില്‍ പറയുന്നത്.

അദാനി ഗ്രൂപ്പിന്റെ ഉടമയും ഇന്ത്യയിലെ ഏറ്റവും ധനികനുമായ ഗൗതം അദാനി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ്. വ്യാഴാഴ്ച വരെ ഈ പട്ടികയില്‍ 14-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ നേടിയ ഭീമമായ വരുമാനം അദ്ദേഹത്തിന്റെ ആസ്തി കുത്തനെ ഉയര്‍ത്തി. നിലവില്‍ അദാനിയുടെ ആസ്തി 97.6 ബില്യണ്‍ ഡോളറിലെത്തിയെന്നാണ് ബ്ലൂംബെര്‍ഗ് ബില്യണയര്‍സ് സൂചിക വ്യമാക്കുന്നത്.

അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസിലെ സുപ്രീം കോടതി വിധിക്ക് ശേഷം, ഗൗതം അദാനിയുടെ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയരുകയാണ്. ഇതുമൂലം കമ്പനിയുടെ മൂല്യം വര്‍ദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗൗതം അദാനിയുടെ ആസ്തിയും വര്‍ധിച്ചിട്ടുണ്ട്. അദാനിക്കെതിരായ ആരോപണത്തില്‍ സെബിയുടെ അന്വേഷണം ശരിയായ പാതയിലാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ, 24 കേസുകളില്‍ ബാക്കിയുള്ള 2 കേസുകള്‍ കൂടി അന്വേഷിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് 3 മാസം കൂടി സമയം നല്‍കിയിട്ടുണ്ട്. ഈ വിധിയാണ് ഓഹരിവിപണിയില്‍ പ്രതിഫലിച്ചത്

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...