കെട്ടിട നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കെട്ടിടത്തിന് പെയിൻ്റിങ്ങിനായി നിർമ്മിച്ച ഇരുമ്പ് ഫ്രെയിമാണ് തകർന്ന് വീണത്. ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ ഉത്തമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗോവണിക്കുണ്ടായ ബലക്ഷയമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ബീഹാർ സ്വദേശികളായ രമിത്, സിക്കന്ദർ, അമാൻ, ബബൻ സിങ്, രാജൻ മുന്ന എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

രാവിലെ പത്ത് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉത്തമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടത്തില്‍ കുടുങ്ങിയ തൊഴിലാളിയെയും രക്ഷപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമ്മാണത്തിലിരുന്ന 24 നില കെട്ടിടത്തിന്‍റെ പെയിന്‍റിംഗിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിച്ചാണ് അപകടം ഉണ്ടായത്.

കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമ്മാണത്തിലിരുന്ന 24 നില കെട്ടിടത്തിൻ്റെ പെയിൻ്റിംഗിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിച്ചാണ് അപകടം ഉണ്ടായത്. കെട്ടിടത്തിന് പുറത്തുള്ള പ്ലാസ്റ്ററിങ് അടക്കമുള്ള എക്സ്റ്റീരിയര്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പെയിന്റിങ് ജോലികള്‍ക്ക് വേണ്ടിയാണ് സ്‌കാഫോള്‍ഡ് (താത്കാലിക ഗോവണി) നിര്‍മിച്ചിരുന്നത്. ഈ ഗോവണിയില്‍ പത്തുപേരോളം ജോലി ചെയ്യുന്നുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ രണ്ടുപേരെ കൂടെയുണ്ടായിരുന്നവര്‍ തന്നെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്‌സും പോലീസും മറ്റ് ജോലിക്കാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

‘സിഎംഒ മീഡിയ’എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് ഇനി ‘ഒപ്പോസിഷൻ മീഡിയ’

കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക അറിയിപ്പുകളും വാർത്താ സമ്മേളന വിവരങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും പങ്കുവെച്ചിരുന്ന 'സിഎംഒ മീഡിയ' എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് 'ഒപ്പോസിഷൻ മീഡിയ' എന്നാക്കി മാറ്റി. തെരഞ്ഞെടുപ്പിന്...

ബംഗാളിൽ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി, മെയ് 9-ന് സത്യപ്രതിജ്ഞ ചെയ്യും

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി. മെയ് 9 ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായതിനാൽ ബംഗാളിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ...

ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ ബംഗാളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ദുർഗ്ഗാക്ഷേത്രം തുറന്നു

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബംഗാളിൽ അടഞ്ഞുകിടന്ന അസൻസോളിലെ ഒരു ദുർഗ്ഗാക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നുകൊടുത്തു....

തോൽ‌വിയിൽ കടുത്ത പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ഭവാനിപൂരിൽ താൻ നേരിട്ട പരാജയം മോഷ്ടിക്കപ്പെട്ട വിധിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനീതി നിറഞ്ഞ വൃത്തികെട്ട കളിയാണെന്നുമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. 16-ാം റൗണ്ട് വോട്ടെണ്ണൽ വരെ ബിജെപിയുടെ സുവേന്ദു...

ഇനി ദളപതി യുഗം, തമിഴ്‌നാട്ടിൽ സഖ്യ നീക്കവുമായി വിജയ്‌യുടെ ടിവികെ

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുമ്പോൾ രണ്ട് പ്രധാന പാർട്ടികൾ ആധിപത്യം പുലർത്തുന്ന സംസ്ഥാനത്ത് വിജയിയുടെ ടിവികെ പാർട്ടിയുടെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടം വൻ വിജയമായി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കേവലം അമ്പരപ്പിക്കുന്ന ഒരു...

പതിനാറാം കേരള നിയമസഭയിൽ 11 വനിതാ എംഎൽഎമാർ

പതിനാറാം കേരള നിയമസഭയിൽ ഇത്തവണ 11 വനിതാ എംഎൽഎമാരാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫ് വനിതാ സ്ഥാനാർത്ഥികളായ ഒൻപത് പേരും എൽഡിഎഫിലെ രണ്ട് പേരും വിജയിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനാണ് പുതിയ...

ചലച്ചിത്ര താരം സന്തോഷ് നായർ അന്തരിച്ചു

മലയാള ചലച്ചിത്ര സീരിയൽ താരം സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ടയിലെ എനാത്ത് വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് അന്ത്യം. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ...

എംജിആറിന്റെ റെക്കോർഡ് തകർത്ത് വിജയ്‌യുടെ ടിവികെ

രാഷ്ട്രീയത്തിൽ കന്നി അങ്കത്തിനിറങ്ങിയ വിജയ്‌യുടെ ടിവികെ ഒറ്റയ്ക്ക് ഒരു സഖ്യവുമില്ലാതെ എംജിആറിന്റെ റെക്കോർഡ് മറികടന്നു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴിഗ വെട്രി കഴകം ഏകദേശം 17 ദശലക്ഷം വോട്ടുകൾ നേടി അതായത് 35%...