കുവൈത്തിലെ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക, വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് കുവൈത്തിലെത്തി

കുവൈത്തിലെ മ​ൻ​ഗ​ഫിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു. പരിക്കേറ്റ ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിലാണ്. ആകെ 50 പേർ മരിച്ചതായാണ് വിവരം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് കുവൈത്തിലെത്തി. സംസ്ഥാന സർക്കാർ പ്രതിനിധിയായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തരമായി കുവൈത്തിലേക്ക് പോകും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബുവും മന്ത്രിക്കൊപ്പം ഉണ്ടാകും. മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍, പരിക്കേറ്റ മലയാളികളുടെ ചികിത്സ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനം അടക്കമുള്ള ചുമതലകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്.

മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തിൽ പെട്ടത്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തും.
മൃതദേഹങ്ങൾ പരമാവധി വെള്ളിയാഴ്ച തന്നെ നാട്ടിലെത്തിക്കുന്നതിന് മുൻഗണന നൽകുമെന്ന് എൻ.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു. ജീവഹാനി സംഭവിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടാകുമെന്നും എല്ലാ നഷ്ടപരിഹാരങ്ങളും പരമാവധി കൈമാറാൻ എൻ.ബി.ടി.സി പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്മെന്റ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മുഴുവൻ ജീവനക്കാർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പ്‌ വരുത്തിയതായും മാനേജ്മെന്റ് അറിയിച്ചു.

കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.

കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി ശൂ​ര​നാ​ട് വ​ട​ക്ക് ആ​ന​യ​ടി തു​ണ്ടു​വി​ള വീ​ട്ടി​ൽ ഉ​മ​റു​ദ്ദീ​ന്‍റെ​യും ശോ​ഭി​ത​യു​ടെ​യും മ​ക​ൻ ഷ​മീ​ർ​ (33), കോ​ട്ട​യം പാ​മ്പാ​ടി വി​ശ്വ​ഭാ​ര​തി കോ​ള​ജി​ന്​ സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പാ​മ്പാ​ടി ഇ​ടി​മാ​രി​യി​ല്‍ സാ​ബു ഫി​ലി​പ്പി​ന്‍റെ മ​ക​ന്‍ സ്​​റ്റെ​ഫി​ൻ എ​ബ്ര​ഹാം സാ​ബു​ (29), കാസർകോട് ചെങ്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34), ചെറുവത്തൂർ പിലിക്കോട് എരവിൽ സ്വദേശി തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ താമസിക്കുന്ന പി. കുഞ്ഞിക്കേളു (58), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരന്‍റെ മകൻ​ ആകാശ് (32), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ നായർ (60), കോ​ന്നി അ​ട്ട​ച്ചാ​ക്ക​ൽ കൈ​ത​ക്കു​ന്ന് ചെ​ന്ന​ശ്ശേ​രി​ൽ സ​ജു വ​ർ​ഗീ​സ് (56), കൊ​ല്ലം പു​ന​ലൂ​ർ ന​രി​യ്ക്ക​ൽ വാ​ഴ​വി​ള അ​ടി​വ​ള്ളൂ​ർ സാ​ജ​ൻ വി​ല്ല പു​ത്ത​ൻ വീ​ട്ടി​ൽ ജോ​ർ​ജ് പോ​ത്ത​ന്‍റെ​യും വ​ത്സ​മ്മ​യു​ടെ​യും മ​ക​ൻ സാ​ജ​ൻ ജോ​ർ​ജ് (29), വെ​ളി​ച്ചി​ക്കാ​ല വ​ട​കോ​ട്​ വി​ള​യി​ൽ​വീ​ട്ടി​ൽ ഉ​ണ്ണൂ​ണ്ണി-​കു​ഞ്ഞ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ലൂ​ക്കോ​സ്​ (48), തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37), കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പെരിന്തൽമണ്ണ പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച നാ​ലു​മ​ണി​ക്കാ​ണ് മ​ൻ​ഗ​ഫ് ബ്ലോ​ക്ക് നാ​ലി​ലെ ആ​റു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പ​ട​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ൽ 196 പേ​രാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. തീ​പി​ടി​ത്ത കാ​ര​ണം ഇതുവരെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. അടുക്കളയിൽ നിന്നാണ് തീ പടർന്നത് എന്നും ചിലർ വെളിപ്പെടുത്തുന്നു. ഷോർട് സർക്യൂട്ട് ആണോയെന്നും സംശയമുണ്ട്.

വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ക്രിക്കറ്റ് ടീമിലേക്ക്

ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്‍റെ അയർലൻഡ് പര്യടനത്തിൽ അയർലൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ സെലക്ഷൻ കമ്മിറ്റി വൈഭവിനെ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജൂണിൽ നടക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ രണ്ടാം നിര...

ഐ സി സി ‘പ്ലെയർ ഓഫ് ദ് മന്ത്’ പുരസ്കാരം സഞ്ജു സാംസണ്

2026 മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സിസി) മികച്ച താരത്തിനുളള പുരസ്കാരം സ്വന്തമാക്കി സഞ്ജു സാംസൺ. ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളികൂടിയാണ് സഞ്ജു. ഇന്ത്യയുടെ ട്വ20 ലോകകപ്പ് (2026) വിജയത്തിൽ...

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; പ്രതിയായ അധ്യാപകൻ ഡോ. എം കെ റാമിനെ പുറത്താക്കും

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ റാമിനെ കോളജിൽ നിന്ന് പുറത്താക്കും. ഡോക്ടർ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇന്നും വിദ്യാർഥികൾ രംഗത്തെത്തിയതോടെ...

ചരിത്രത്തിൽ ആദ്യമായി ബിഹാറിൽ ബി ജെ പി മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി

നിതിഷിന്‍റെ പിൻഗാമിയായി ബി ജെ പി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നാളെ സത്യപ്രതിഞ്ജ ചെയ്ത് അദ്ദേഹം അധികാരമേൽക്കുമെന്നും ബി ജെ പി അറിയിച്ചു. ബി ജെ പിയുടെ സംസ്ഥാനത്തെ ശക്തമായ...

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെച്ചു

ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. നിരവധി നല്ല കാര്യങ്ങൾ ബിഹാറിന് വേണ്ടി...

നടി തൃഷയുടെ വസതിക്ക് വീണ്ടും ബോംബ് ഭീഷണി, സന്ദേശം വ്യാജമെന്ന് പൊലീസ്

തമിഴ് നടി തൃഷ കൃഷ്ണന്റെ ചെന്നൈ തേനാംപേട്ടിലെ വസതിക്ക് ബോംബ് ഭീഷണി. ചെന്നൈ സിറ്റി കൺട്രോൾ റൂമിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. തൃഷയുടെ വീട്ടിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഭീഷണി...

യു എസ്-ഇറാന്‍ രണ്ടാംഘട്ട ചര്‍ച്ച ഉടനെന്ന് റിപ്പോർട്ട്

വാഷിങ്ടണ്‍: യു.എസിന്റെ ഇറാന്‍ ഉപരോധം തുടങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ചകള്‍ക്കുള്ള നീക്കം നടക്കുന്നു. വ്യാഴാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ച നടക്കുമെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമാബാദില്‍...

40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, 12 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ഏപ്രിൽ 18 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്...