ഗാസയിൽ ഇസ്രായേൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 11 മരണം

ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പാലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണത്തിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ നാലുപേർ ടെന്റ് ക്യാമ്പിൽ കഴിഞ്ഞിരുന്നവരാണ്. ഇസ്ലാമിക് ജിഹാദ് കമാൻഡറെ ലക്ഷ്യം വെച്ചാണ് ഗസ്സ സിറ്റിയിൽ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലും ഗസ്സ സിറ്റിയിലെ ടെൽ അൽ-ഹവയിലുമാണ് പ്രധാനമായും ആക്രമണം നടന്നത്. അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയും ആക്രമണമുണ്ടായതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെടിനിർത്തൽ കരാർ പ്രകാരം നിശ്ചയിച്ചിട്ടുള്ള ‘യല്ലോ ലൈൻ’ മറികടന്ന് ഹമാസ് ടണലുകൾ വഴി ഇസ്രായേൽ ഭാഗത്തേക്ക് കടന്നതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു. എന്നാൽ, ഇസ്രായേൽ ഏകപക്ഷീയമായി ഈ രേഖ ഗസ്സയുടെ ഉള്ളിലേക്ക് നീക്കുകയാണെന്ന് ഹമാസ് ആരോപിക്കുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച അന്താരാഷ്ട്ര ബോർഡ് ഓഫ് പീസ് (സമാധാന സമിതി) വാഷിംഗ്ടണിൽ യോഗം ചേരാനിരിക്കെയാണ് മേഖലയിൽ സംഘർഷം കടുക്കുന്നത്. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച വാഷിംഗ്ടണിൽ നിർണ്ണായക യോഗം നടക്കുന്നുണ്ട്. ഗസ്സയുടെ പുനർനിർമ്മാണത്തിനായി കോടിക്കണക്കിന് ഡോളറിന്റെ പാക്കേജും ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിലുള്ള സുരക്ഷാ സേനയെ വിന്യസിക്കുന്നതും ഈ യോഗത്തിൽ ചർച്ചയാകും.

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനുശേഷം ഇതുവരെ 600-ഓളം ഫലസ്തീനികളും നാല് ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സമാധാന ചർച്ചകൾക്ക് തൊട്ടുമുമ്പുള്ള ഈ ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ ഭാവി ആശങ്കയിലാക്കിയിരിക്കുകയാണ്. ഇസ്രായേലിന്റെ നടപടി സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം കുറ്റപ്പെടുത്തി.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...