യുഎഇക്കും സൗദിക്കുമായി ‘സ്വിച്ച് മൊബിലിറ്റി’ ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഘട്ടം 2025 അവസാന പാദത്തിൽ

ആഗോള വാഹന നിർമാതാക്കളായ അശോക് ലെയ്ലാൻഡിൻ്റെ സബ്സിഡിയറിയും ഹിന്ദുജ ഗ്രൂപ്പിൻ്റെ ഭാഗവുമായ മുൻനിര ഇലക്ട്രിക്, കൊമേഴ്സ്യൽ വാഹന നിർമാതാക്കളായ ‘സ്വിച്ച് മൊബിലിറ്റി’ യു.എ.ഇക്കും സൗദി അറേബ്യക്കുമായി സ്വിച്ച് ഇഐവി12, സ്വിച്ച് ഇ1 എന്നീ വേർഷനുകൾ 2025ൽ വാണിജ്യാടിസ്ഥാനത്തിലുള്ള പരീക്ഷണഘട്ടം ആരംഭിക്കും. ഈ ബസുകൾക്ക് ജിസിസിയിൽ നിന്നും, വിശേഷിച്ചും യു.എ.ഇ, സൗദി രാജ്യങ്ങളിൽ നിന്നും നിരവധി അന്വേഷണങ്ങളുണ്ടെന്ന് സ്വിച്ച് മൊബിലിറ്റി ചെയർമാൻ ധീരജ് ഹിന്ദുജ പറഞ്ഞു. 2025 അവസാന പാദ വേനൽ സീസണിൽ ഈ ബസുകൾ ജി.സി.സിയിൽ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വിച്ച് ഇഐവി12 ഇന്ത്യയിലും, സ്വിച്ച് ഇ1 യുകെയിലും നിർമിക്കുന്നതാണ്. യൂറോപ്യൻ വിപണിക്കായി നിർമിച്ച ഇ1 ജി.സി.സി ഗവൺമെൻ്റുകൾ തെരഞ്ഞെടുക്കുന്നു. ഇഐവി 12 ജി.സി.സിയിലെ സ്വകാര്യ മേഖലക്ക് താൽപര്യവുമുണ്ട്. മതിയായ ക്രമീകരണങ്ങളായാൽ അശോക് ലെയ്ലാൻഡിൻ്റെ റാസൽഖൈമ പ്ലാൻറിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനാണുദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാസി മൗണ്ടഡ് ബാറ്ററികളോടെയുള്ള സ്വിച്ച് ഇഐവി 12 ഇന്ത്യയിലെ പ്രഥമ ലോ ഫ്ലോർ ഇലക്ട്രിക് സിറ്റി ബസാണ്. 400+കെ.ഡബ്ല്യു.എച്ച് ബാറ്ററി ശേഷിയുള്ള ഈബസ് നേരത്തെ ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ അശോക് പി ഹിന്ദുജയുടെ സാന്നിധ്യത്തിൽ ഇന്ത്യയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗസ്കരിയാണ് പുറത്തിറക്കിയത്. യൂറോപ്യൻ വിപണിക്കായുള്ള ഈ 1 വേർഷൻ്റെ വെർച്വൽ ലോഞ്ചാണ് നടത്തിയത്.

ഇന്ത്യക്കും യൂറോപ്പിനുമായി രണ്ട് ഉൽപ്പന്നങ്ങൾ പുറത്തിറക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്വിച്ച് മൊബിലിറ്റി സി.ഇ. ഒ മഹേഷ് ബാബു പറഞ്ഞു. ഏറ്റവും നൂതനമായ സാങ്കേതിക, ആർകിടെക്ചർ സൗകര്യങ്ങളോടെയാണ് ഇവ നിർമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 1,800 ലധികം ഓർഡറുകൾ ഇതിനകം തങ്ങൾക്ക് ലഭിച്ചെന്നും സ്വിച്ച് മൊബിലിറ്റിയുടെ ഉൽപന്നങ്ങളിലെ വമ്പിച്ച വിശ്വാസ്യതയും വിപണി ആത്മവിശ്വാസവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...