ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളെ സിപിഐ എക്സിക്യൂട്ടിവിൽ തീരുമാനിച്ചു. തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവരും സ്ഥാനാർത്ഥികളാകും. മാവേലിക്കര സിഎ അരുൺ കുമാർ എന്നിവർ മത്സരിക്കും. വൈകിട്ട് മൂന്നു മണിക്ക് സിപിഐ കൗൺസിൽ യോഗം ചേർന്ന് പ്രഖ്യാപനമുണ്ടാകും
സിപിഐ സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി. എ.അരുൺകുമാറിനെ പരിഗണിക്കാതെയും ഉൾപ്പെടുത്താതെയുമായിരുന്നു കൊല്ലം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. മാവേലിക്കര ലോക്സഭ മണ്ഡലത്തിൽആരാകും സ്ഥാനാർത്ഥിയാകുകയെന്നതായിരുന്നു ആകാംക്ഷ. എന്നാൽ അഡ്വ. സി. എ.അരുൺകുമാറിനെ പരിഗണിക്കാതെയുള്ള കൊല്ലം ജില്ലാ കൗൺസിൽ യോഗം നൽകിയ പട്ടിക പൂർണമായും തളളിയാണ് അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്.
മന്ത്രി പി. പ്രസാദിൻ്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎ അരുൺ കുമാർ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗമാണ്. സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ അംഗവുമാണ്.