സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുറത്താക്കിയ 33 വിദ്യാർത്ഥികളെ തിരിച്ചെടുത്ത് വൈസ് ചാൻസലർ

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോളജ് പുറത്താക്കിയ 33 വിദ്യാർത്ഥികളെ തിരിച്ചെടുത്ത് വൈസ് ചാൻസലർ ഡോ. പി.സി ശശീന്ദ്രൻ. സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി കേസ് നിലനിൽക്കെയാണ് പുതിയ തീരുമാനം. കോളജ് അധികൃതർ എടുത്ത നടപടിയാണ് പുതുതായി ചുമതലയേറ്റ വി.സി റദ്ദാക്കിയത്.
നിയമോപദേശം തേടാതെയാണ് വി.സിയുടെ നടപടിയെന്നും സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ സിദ്ധാര്‍ഥന്‍റെ മൃതദേഹം കണ്ടെത്തിയത്. സിദ്ധാർഥനെതിരെ നടന്നത് പരസ്യവിചാരണയാണെന്നും 18 പേർ പലയിടങ്ങളിൽ വെച്ച് മർദിച്ചെന്നുമുള്ള ആന്‍റി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു.

അതേസമയം, വി.സിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് സിദ്ധാർഥന്‍റെ പിതാവ് ടി. ജയപ്രകാശ് അറിയിച്ചു. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്തത് വൈസ് ചാൻസലറു​ടെ ഇഷ്ടപ്രകാരമാണ്. അദ്ദേഹത്തിന് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഒടുവിൽ സിദ്ധാർഥൻ സ്വയം മുറിവേൽപിച്ചെന്ന് വി.സി പറയും. എസ്.എഫ്‌.ഐ ട്രെയിനിങ് കിട്ടിയ ഭീകര സംഘടനയാണ്. മറ്റു വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകാനാണ് അവരെ റാഗിങ് സ്ഥലത്ത് കൊണ്ടുപോയത് എന്നും അദ്ദേഹം പ്രതികരിച്ചു. സി.ബി.ഐ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കും. അറസ്റ്റ് ചെയ്യേണ്ടവർക്ക് ചെയ്യാം. തന്റെ മകൻ അനുഭവിച്ചതിനേക്കാൾ കൂടുതൽ അപമാനവും പീഡനവും തനിക്ക് സഹിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ടീം യുഡിഎഫിന്റെ വിജയം”: പ്രഖ്യാപനത്തിന് പിന്നാലെ വി ഡി സതീശൻ

"ടീം യുഡിഎഫിന്റെ വിജയം"എന്ന് മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. യുഡിഎഫ് ഒരു പാർട്ടി പോലെ പ്രവർത്തിച്ചുവെന്നും ടീം യുഡിഎഫിന്റെ വിജയം ആണിതെന്നും ഇനി പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയപ്രവർത്തനത്തിന്റെയും നിർവചനംമാറ്റി എഴുതുമെന്നും...

വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വിഡി സതീശനെ കേരളത്തിലെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പ് ഫലം വന്ന് 11ദിവസം കഴിഞ്ഞാണ് തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിൽ എഐസിസി...

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം...

‘ഹാന്റാ വൈറസ്’, കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് മരണം

ഹാന്റാ വൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർഡെയേക്ക് സമീപം കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ...

കേരള മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, മൂന്നു നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചു

കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി ആരാകണം എന്നകാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം അടങ്ങിയ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് കൈമാറും. എഐസിസി നിരീക്ഷകരാണ് റിപ്പോർട്ട് കൈമാറുക. പത്ത് വർഷത്തിന്...

ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ എത്തിയേക്കും?

ഇന്ത്യൻ ടി20 ടീമിൽ നായകമാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന...

ബംഗാളിൽ ആദ്യ ബിജെപി സർക്കാർ നാളെ അധികാരമേൽക്കും

പശ്ചിമ ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ്...

എൻഡിഎ വിടാനൊരുങ്ങി എഐഎഡിഎംകെ

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണ പരിപാടികൾ തുടരുകയാണ്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച എഐഎഡിഎംകെ ഇപ്പോൾ എൻഡിഎയിൽ നിന്ന് പിന്മാറാൻ തയ്യാറെടുക്കുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും വിജയുടെ പാർട്ടിയെ...