വെഞ്ഞാറമൂട് കൂട്ടക്കൊല, പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ ചുരുളഴിക്കാൻ പൊലീസ്. ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നും ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂട്ടക്കൊലയുടെ കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഉമ്മയുടെയും മൊഴി എടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. കൂട്ടക്കൊലയ്ക്ക് പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. സ്വന്തം കുടുംബത്തിന്റെ അവസ്ഥയുമായി പൊരുത്തപ്പെടാത്ത പ്രതിയുടെ താളം തെറ്റിയ ജീവിതമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.

പിതാവ് വിദേശത്ത് കടക്കെണിയിലായതും നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വർഷങ്ങളായി യാത്രാവിലക്കിൽ കുരുങ്ങിയതും കാരണം കടുത്ത സമ്മർദ്ദത്തിലായിരുന്നു കുടുംബം. അപ്പോഴും അഫാന് കമ്പം ആഡംബര ജീവിതം, ധൂർത്ത്, വിലകൂടിയ വാഹനങ്ങൾ എന്നിവയോടായിരുന്നു. ആരെങ്കിലും ഉപദേശിച്ചാൽ അവരോട് പക. എങ്കിലും പിതാവിന്റെ ബാദ്ധ്യത തീർക്കാൻ കടം വാങ്ങിയിരുന്നു. അഫാൻ പറയുന്നതുപോലെ കാര്യങ്ങൾ നടക്കാതെ വന്നതോടെയാണ് സ്വന്തം അനുജൻ അടക്കം ഉറ്റബന്ധുക്കളെയും കാമുകിയെയും കൊലപ്പെടുത്തി ജീവനൊടുക്കണമെന്ന ചിന്തയിലെത്തിയത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ചുപേരെ വകവരുത്തിയശേഷം വിഷം കഴിക്കുകയായിരുന്നു. അഫാന്റെ പിതാവ് വെഞ്ഞാറമൂട് പേരുമല സൽമാസിൽ റഹിം സൗദിയിലെ ദമാമിൽ വാഹന സ്പെയർപാർട്സ് ബിസിനസ് പൊളിഞ്ഞ് വൻ കടക്കെണിയിലാണ്. ഏഴു വർഷമായി നാട്ടിൽ വന്നിട്ടില്ല. നാലു വർഷം മുമ്പ് യാത്രാ വിലക്കിൽ കുടുങ്ങുകയും ചെയ്തു.

അതിനിടെ പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. അതിക്രൂരമായി ഇയാളെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് മയക്കുമരുന്നിൻ്റെ ഉപയോഗമായേക്കാം എന്നും നിഗമനങ്ങളുണ്ട്.

പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, “മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവുകളുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ മയക്കുമരുന്നിന്റെ കൃത്യമായ സ്വഭാവം കണ്ടെത്താൻ കഴിയൂ” എന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകി. പോലീസ് പറയുന്നതനുസരിച്ച്, ആറ് പേരെ കൊലപ്പെടുത്തിയതായി പ്രതിയായ അഫാൻ അവകാശപ്പെട്ടു.

അഫാന്റെ മുത്തശ്ശി, സഹോദരൻ, അമ്മാവൻ, അമ്മായി എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം കുടുംബത്തിന് കൈമാറി. ബന്ധുക്കൾക്കും അയൽക്കാർക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി പ്രതിയുടെ മുത്തശ്ശിയുടെ പാങ്ങോടെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽക്കാർ എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകൾ ഇരകളുടെ മൃതദേഹം അവസാനമായി കാണാൻ എത്തി. തുടർന്ന്, മരിച്ചവരുടെ മൃതദേഹം വൈകുന്നേരം പാങ്ങോട് ജുമാ മസ്ജിദിൽ സംസ്കരിച്ചു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...