മലയാളത്തിന്റെ മിന്നുന്ന മുഖം, ഉർവശിക്ക് ഇത് രണ്ടാം ദേശീയ പുരസ്കാരം

മലയാള സിനിമയിലെ കഴിവുറ്റ അഭിനേത്രികളിൽ ഒരാളാണ് ഉർവശി. അവാർഡുകൾ ഏറെ നേടിയ നടിയാണവർ. 2006-ൽ അച്ചുവിൻ്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു മികച്ച സഹനടിക്കുള്ള ആദ്യ ദേശീയ അവാർഡ്. ആറ് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും നേടിയ ഉർവശിയുടെ രണ്ടു ദേശീയ പുരസ്‌കാരങ്ങൾ തമ്മിൽ ഏതാണ്ട് രണ്ടു പതിറ്റാണ്ടിന്റെ അകലമുണ്ട്.

ഉർവശിയുടെ മിന്നുന്ന കാലഘട്ടമാണ് എൺപതുകളുടെ അവസാനവും തൊണ്ണൂറുകളും. മൂന്നു വർഷം തുടർച്ചയായി സംസ്ഥാന അവാർഡ് നേടിയ ഉർവശിയുടെ കാലമായിരുന്നു തൊണ്ണൂറുകൾ. 1989 ( മഴവിൽക്കാവടി, വർത്തമാന കാലം)1990 (തലയിണ മന്ത്രം) 1991(കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം) 1995 (കഴകം) 2006( മധുചന്ദ്രലേഖ) എന്നിങ്ങനെ നേടിയ അവർ 19 കൊല്ലത്തിനു ശേഷം വീണ്ടും 2024ൽ ഉള്ളൊഴുക്കിലൂടെ ദേശീയ പുരസ്‌കാരം വീണ്ടും നേടി.

ഉർവശിയെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയം ഉണ്ട്. എന്നാൽ കുട്ടനാടൻ പശ്ചാത്തലത്തിൽ രണ്ടു സ്ത്രീ കഥാപാത്രങ്ങളുടെ അന്തർസംഘർഷങ്ങളിലൂടെ കഥ പറയുന്ന 2023 ലെ ഉള്ളൊഴുക്ക് ഒരു ഇടവേളയ്ക്കു ശേഷം ഉർവശിയെന്ന നടിയെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ചിത്രമാണ്. ഒരുകാലത്ത് മലയാളസിനിമയിൽ നായിക എന്ന നിലയിൽ ഏറെ മുന്നിലായിരുന്ന ഉർവശി 2000നു ശേഷം ഹാസ്യ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങിപ്പോയിരുന്നു. ഉർവശിക്ക് തന്നിലെ അഭിനേത്രിയെ നവീകരിക്കാനുള്ള അവസരമായിരുന്നു പാർവതി തിരുവോത്തും പ്രധാന വേഷത്തിൽ എത്തിയ ഉള്ളൊഴുക്ക്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ നെറ്റ്ഫ്ലിക്സ് സീരിസിലൂടെയും ശ്രദ്ധേയനായ ക്രിസ്റ്റോ ടോമിയുടെ ആദ്യത്തെ ഫീച്ചർ സിനിമയാണിത്.

1977-ൽ തൻ്റെ എട്ടാം വയസിൽ അഭിനയരംഗത്തെത്തിയ ഉർവശി 1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിലാദ്യമായി അഭിനയിച്ചു. സഹോദരി കൽപ്പനയുടേയും ആദ്യ സിനിമ ഇത് തന്നെയായിരുന്നു.1983-ൽ തൻ്റെ പതിമൂന്നാം വയസിൽ ആദ്യമായി നായികയായി റിലീസായ മുന്താണെ മുടിച്ച് വൻ വിജയം നേടിയത് ജീവിതത്തിൽ വഴിത്തിരിവായി.1984-ൽ മമ്മൂട്ടി നായകനായി അഭിനയിച്ച എതിർപ്പുകൾ ആണ് ഉർവശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായി.ഇക്കാലത്ത് അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥയും ഉർവ്വശിയുടേതാണ്.

വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ക്രിക്കറ്റ് ടീമിലേക്ക്

ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്‍റെ അയർലൻഡ് പര്യടനത്തിൽ അയർലൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ സെലക്ഷൻ കമ്മിറ്റി വൈഭവിനെ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജൂണിൽ നടക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ രണ്ടാം നിര...

ഐ സി സി ‘പ്ലെയർ ഓഫ് ദ് മന്ത്’ പുരസ്കാരം സഞ്ജു സാംസണ്

2026 മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സിസി) മികച്ച താരത്തിനുളള പുരസ്കാരം സ്വന്തമാക്കി സഞ്ജു സാംസൺ. ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളികൂടിയാണ് സഞ്ജു. ഇന്ത്യയുടെ ട്വ20 ലോകകപ്പ് (2026) വിജയത്തിൽ...

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; പ്രതിയായ അധ്യാപകൻ ഡോ. എം കെ റാമിനെ പുറത്താക്കും

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ റാമിനെ കോളജിൽ നിന്ന് പുറത്താക്കും. ഡോക്ടർ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇന്നും വിദ്യാർഥികൾ രംഗത്തെത്തിയതോടെ...

ചരിത്രത്തിൽ ആദ്യമായി ബിഹാറിൽ ബി ജെ പി മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി

നിതിഷിന്‍റെ പിൻഗാമിയായി ബി ജെ പി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നാളെ സത്യപ്രതിഞ്ജ ചെയ്ത് അദ്ദേഹം അധികാരമേൽക്കുമെന്നും ബി ജെ പി അറിയിച്ചു. ബി ജെ പിയുടെ സംസ്ഥാനത്തെ ശക്തമായ...

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെച്ചു

ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. നിരവധി നല്ല കാര്യങ്ങൾ ബിഹാറിന് വേണ്ടി...

നടി തൃഷയുടെ വസതിക്ക് വീണ്ടും ബോംബ് ഭീഷണി, സന്ദേശം വ്യാജമെന്ന് പൊലീസ്

തമിഴ് നടി തൃഷ കൃഷ്ണന്റെ ചെന്നൈ തേനാംപേട്ടിലെ വസതിക്ക് ബോംബ് ഭീഷണി. ചെന്നൈ സിറ്റി കൺട്രോൾ റൂമിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. തൃഷയുടെ വീട്ടിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഭീഷണി...

യു എസ്-ഇറാന്‍ രണ്ടാംഘട്ട ചര്‍ച്ച ഉടനെന്ന് റിപ്പോർട്ട്

വാഷിങ്ടണ്‍: യു.എസിന്റെ ഇറാന്‍ ഉപരോധം തുടങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ചകള്‍ക്കുള്ള നീക്കം നടക്കുന്നു. വ്യാഴാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ച നടക്കുമെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമാബാദില്‍...

40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, 12 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ഏപ്രിൽ 18 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്...