കേരളത്തിൽ പുതുതായി അധികാരമേറ്റ വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും നിയമസഭാ കക്ഷി നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ടീം യുഡിഎഫ് ആയിതന്നെ മുന്നോട്ടുപോകുമെന്നും ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് മുന്നോട്ട് പോകുമെന്നും ജനങ്ങൾ നൽകിയത് വലിയ അംഗീകാരമാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
