അമ്മ ഉപേക്ഷിച്ച കുട്ടിയാനയെ മുതുമല കടുവാ സങ്കേതത്തിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി

അവശയായ അമ്മയാന ഉപേക്ഷിച്ചതിനെതുടർന്ന് മൂന്ന് മാസം പ്രായമുള്ള ആനക്കുട്ടിക്ക് വനപാലകര്‍ താവളമൊരുക്കി. അമ്മയ്ക്കൊപ്പം കുട്ടിയാനയെ അയക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെയാണ്, വനം വകുപ്പ് ഉദ്യോഗസ്ഥർ ആനക്കുട്ടിക്ക് താവളമൊരുക്കിയത്.

മരുദാമലയിലെ വനമേഖലയിൽ അവശയായ അമ്മയാനയ്ക്കൊപ്പമാണ് ആനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. മൂന്ന് മാസമാണ് ആനക്കുട്ടിയുടെ പ്രായം. നിലത്ത് വീണുകിടക്കുകയായിരുന്ന ആനയെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ചികിത്സ നൽകി. മൂന്ന് ദിവസത്തെ ചികിത്സയിലൂടെ അമ്മയാനയുടെ ആരോഗ്യം മെച്ചപ്പെട്ടു. തുടർന്ന് ഇരുവരെയും കാട്ടിലേക്ക് അയച്ചു.

കഴിഞ്ഞയാഴ്ച വിരാലിയൂർ ഭാഗത്തെ തോട്ടത്തിൽ ആനക്കുട്ടിയെ ഒറ്റയ്ക്ക് കണ്ടെത്തിയ വനപാലക സംഘം, ജീപ്പിൽ മരുദാമലയുടെ താഴ്‌വരയിലേക്ക് കൊണ്ടുപോയി. അമ്മയെ കണ്ടെത്തി ഇരുവരെയും ഒന്നിപ്പിക്കാനായിരുന്നു തീരുമാനം. വനം വകുപ്പിലെ 30-ലധികം ജീവനക്കാരുടെ സംഘം ആനക്കുട്ടിയെ അമ്മയുടെ അടുത്തേക്ക് എത്തിക്കാൻ ശ്രമിച്ചു. എന്നാൽ അമ്മയാന കുഞ്ഞിനെ കണ്ടിട്ടും കൂടെക്കൊണ്ടുപോവാൻ തയ്യാറായില്ല.

തുടർന്ന് അനാഥനായ ആനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആത്തുക്കാട് വനമേഖലയിൽ എത്തിച്ചു. എന്നാൽ അവിടെയുള്ള മറ്റ് ആനകള്‍ക്കൊപ്പം ചേരാൻ ആനക്കുട്ടി വിസമ്മതിച്ചു. ഇതോടെ ഭക്ഷണവും പരിചരണവും നൽകി ആനക്കുട്ടിയെ നീലഗിരി ജില്ലയിലെ മുതുമല ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...