കാറപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ​ഗോപി എം പി

സേലത്ത് കാറപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദർശിച്ച് സുരേഷ് ​ഗോപി. ഷൈനിന്റെ പരിക്ക് ​ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഷൈനിനെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷമേ ഷൈനിന്റെ ശസ്ത്രക്രിയ നടക്കൂ എന്നും അദ്ദേഹം അറിയിച്ചു. ഡോക്ടർമാരുമായി സംസാരിച്ചു. ഷൈനിന്റെ കൈക്ക് പരിക്കുണ്ടെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. കാറിന്റെ മുന്നിലിരുന്നവർക്ക് കുഴപ്പമൊന്നുമുണ്ടായില്ല. പിൻസീറ്റിലിരുന്ന മൂന്നുപേർക്കാണ് അപകടംപറ്റിയതെന്നും സുരേഷ് ​ഗോപി പറഞ്ഞു.

ശനിയാഴ്ച രാത്രി പത്തരയോടെ സഹോദരിമാർ രണ്ടുപേരുമെത്തും. ഞായറാഴ്ച കുർബാനയുള്ളതുകൊണ്ട് രാവിലെ ചടങ്ങുകൾ നടത്തുന്നത് ബുദ്ധിമുട്ടായിരിക്കും. ബന്ധുക്കളെല്ലാം വന്ന് ഇടവക വികാരിയുമായി ആലോചിച്ചതിനുശേഷം കാര്യങ്ങൾ തീരുമാനിക്കും. ഷൈനിന്റെ അമ്മയുടെ ആരോ​ഗ്യത്തിന് കുഴപ്പമൊന്നുമില്ല. ഭർത്താവായ ചാക്കോ മരിച്ച വിവരം അവരെ അറിയിച്ചിട്ടില്ല.

വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും ഇന്നലെ തൃശൂർ സൺ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്. അപകടത്തിൽ തലക്ക് പരിക്കേറ്റ ഷൈനിന്റെ പിതാവ് സി പി ചാക്കോ മരിച്ചു. ഇന്നലെ രാത്രിയോടെ തന്നെ മൃതദേഹവും നാട്ടിലെത്തിച്ചു. വിദേശത്തുള്ള പെൺമക്കൾ കൂടി എത്തിയ ശേഷമാകും സംസ്കാരം എന്ന് ബന്ധുക്കൾ അറിയിച്ചു.

ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ധർമപുരിക്കടുത്ത് നല്ലംപള്ളിയിൽ ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. ഷൈൻ ടോം ചാക്കോയും കു‌ടുംബവും സഞ്ചരിച്ച കാർ ലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ മരിച്ചുവെന്നാണ് വിവരം. ഷൈനിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഷൈനും കുടുംബവും ബെം​ഗളൂരുവിലേക്ക് തിരിച്ചത്.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം; പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും

തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന. വെടിക്കെട്ട് പൂർണമായും ഒഴിവാക്കുന്നത് സംബന്ധിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ആലോചനകൾ നടത്തുകയാണ്.തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി ​ഗിരീഷ്...

വാൽപ്പാറ അപകടത്തിൽ ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. മലപ്പുറം പള്ളിപ്പറമ്പ് സ്കൂൾ ഡ്രൈവർ നൗഷാദ് അലിയാണ് ഇന്ന് മരിച്ചത്. കൊയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. തീവ്രപരിചരണവിഭാ​ഗത്തിൽ കഴിയവെ പുലർച്ചെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ...

മുണ്ടത്തിക്കോട് സ്ഫോടനം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ, പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം സർക്കാർ തീരുമാനിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന്...

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തൃശ്ശൂർ മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രാവിലെ ഓൺ‌ലൈനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണത്തിന്‍റെ...

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനം; മരണസംഖ്യ 14, തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനം ഉണ്ടാക്കിയ ആഘാതത്തിന്റെ ഞെട്ടലിലാണ് നാട്. മരിച്ച 14 പേരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. നാലു മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഏഴുപേരുടെ പൂർണ ശരീരം കണ്ടെത്തി. നിലവിൽ...

രാജ്യത്തെ നടുക്കിയ ഏപ്രിൽ 22, പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്, ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

നിരപരാധികളായ വിനോദസഞ്ചാരികളായ 26 പേരുടെ ജീവനെടുത്ത രാജ്യം നടുങ്ങിയ പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്. 2025 ഏപ്രിൽ 22 നാണ് ജമ്മുകശ്മീരിലെ പഹൽ​ഗാമിലേക്ക് വിനോദസഞ്ചാരത്തിന് പോയവർക്ക് നേരെ ഭീകരാക്രമണം നടന്നത്. നേപ്പാൾ സ്വദേശി ഉൾപ്പെടെ...

പാമ്പുകടിയേറ്റു മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കഴിഞ്ഞദിവസം കുട്ടിയെ കടിച്ച പാമ്പിൻറെ അതേ വലിപ്പത്തിലുള്ള പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീടിനരികിൽ നിന്ന്...

പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം കൊടികയറി

പൂരപ്രേമികളുടെ ഹരമായ തൃശ്ശൂര്‍ പൂരത്തിന് കൊടികയറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും രാവിലെ 11:00 മണിക്കും 11:15നും കൊടിയേറി. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി...