ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി, നരഹത്യക്കുറ്റം ഒഴിവാക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കെ എം ബഷീറെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാരിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. സർക്കാരിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. നരഹത്യാകുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.

ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിടുതൽ ഹർജിയിലായിരുന്നു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ്. ഇതിനെതിരെയാണ് ന​രഹത്യാക്കുറ്റം പുനഃസ്ഥാപിച്ച് വിചരണ നടത്തണം എന്ന് സർക്കാർ ഹർജി നൽകിയത്. കേരളത്തിൽ ചർച്ചാവിഷയമായ കേസ് വെറും വാഹനാപകടമായി പരി​ഗണിച്ച് മുന്നോട്ട് പോകാനാകില്ല. നരഹത്യയെന്നതിന് തെളിവുകളുണ്ട്. ശ്രീറാം ആദ്യ ഘട്ടത്തിൽ അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

കേസ് പരി​ഗണിച്ച കോടതി രണ്ട് മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയിൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്നതുവരെ കീഴ്ക്കോടതിക്ക് തുടർനടപടികളുമായി മുന്നോട്ട് പോകാനാകില്ല. ഹൈക്കോടതി ഹർജിയിൽ വിശദമായ വാദം കേൾക്കും. നരഹത്യ കുറ്റം നിലനിൽക്കുമെന്നാണ് ഹൈക്കോടതി കണ്ടെത്തുന്നതെങ്കിൽ നരഹത്യക്കുറ്റവും കൂടി ചേർത്താകും വിചാരണ നടക്കുക. ശ്രീറാം വെങ്കിട്ടരാമൻ, വഹ ഫിറോസ് എന്നിവർ എതിർകക്ഷികളായാണ് നടപടി മുന്നോട്ട് പോകുന്നത്. ഇരുവർക്കും കോടതി നോട്ടീസ് അയക്കും

ഡൽഹിയിൽ അതിശൈത്യം; താപനില 3.2 ഡിഗ്രി ആയി കുറഞ്ഞു

ഡൽഹി തണുത്ത് വിറങ്ങലിക്കുകയാണ്. ദേശീയ തലസ്ഥാനത്ത് കുറഞ്ഞ താപനില 3.2 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. തിങ്കളാഴ്ച ഡൽഹിയിലും നിരവധി വടക്കൻ സംസ്ഥാനങ്ങളിലും കൊടും തണുപ്പ് അനുഭവപ്പെട്ടു. അടുത്ത കുറച്ച് ദിവസത്തേക്ക് അതിശൈത്യം തുടരാൻ...

ഇറാനിൽ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കവിഞ്ഞു

ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 600പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്ക രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മരണങ്ങൾക്ക് പുറമേ, രാജ്യത്തുടനീളമുള്ള 10,600 ൽ...

കരൂർ ദുരന്തം; നടൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത്

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലെ കരൂരിൽ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെ നടത്തിയ സമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ നടൻവിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായി. ചോദ്യം ചെയ്യൽ...

മകരവിളക്ക് മറ്റന്നാൾ, തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു

മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ധര്‍മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി. ആകാശത്ത് ശ്രീകൃഷ്‌ണപ്പരുന്ത് അനുഗമിച്ച് വട്ടമിട്ടുപറന്നുതുടങ്ങി....

‘ഞാൻ ചെയ്യുന്നത് നീ താങ്ങില്ല”; അതിജീവിതയ്ക്ക് രാഹുൽ മാങ്കൂട്ടത്തിൽ അയച്ച ഭീഷണി പുറത്ത്

ലൈംഗിക അതിക്രമ കേസിൽ ഇന്നലെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. അതിജീവിതയായ യുവതിക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്തുവന്നതോടെ അന്വേഷണം പുതിയ...

കരമനയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ പതിനാലുകാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. എന്തിനാണ് കുട്ടി വീട് വിട്ട് ഇറങ്ങിയതെന്ന് വ്യക്തമല്ലെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയുടെ ബന്ധുക്കൾ ഹൈദരാബാദിലേക്ക്...

പീഡനക്കേസിൽ ജാമ്യത്തിനായി രാഹുൽ കോടതിയിലേക്ക്, എല്ലാം ഉഭയസമ്മതപ്രകാരമെന്ന് രാഹുൽ

ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ ആണ് അന്വേഷണസംഘം രാഹുൽ മാങ്കൂട്ടത്തിലെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ റിമാന്‍ഡില്‍. പത്തനംതിട്ട മജിസ്‌ട്രേറ്റാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. രാഹുലിനെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ...