കായംകുളത്ത് മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇളയമകൻ ബ്രഹ്മദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കസ്റ്റഡിയിലുള്ള മകനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ശാന്തമ്മയുടെ വീടിന് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുകയായിരുന്നു. ഉത്സപ്പറമ്പിൽവച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ശാന്തമ്മ നാട്ടുകാരിൽ ചിലരുമായി വഴക്കിട്ടു. ഇതുകണ്ട് പ്രകോപിതനായ മകൻ ശാന്തമ്മയെ വിളിച്ച് വീട്ടിലേയ്ക്ക് കൊണ്ടുപോയി. ശാന്തമ്മ നാട്ടുകാരിൽ ചിലരുമായി തർക്കമുണ്ടായി. ഇതേ തുടർന്ന് ബ്രഹ്‌മദേവൻ അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിവീട്ടിലെത്തിയ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതിന് പിന്നാലെ അമ്മയെ മർദ്ദിക്കുകയായിരുന്നു. ഇതിനിടെ ശാന്തമ്മയുടെ അടിവയറ്റിൽ ശക്തമായ അടിയേറ്റു. പിന്നാലെ വീട്ടിൽവച്ച് അമ്മയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മർദ്ദനമേറ്റ ശാന്തമ്മ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.