കേരള ഹൈക്കോടതിയിൽ പുതുതായി ആറ് അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ച് ഉത്തരവിറങ്ങി. സീനിയോറിറ്റി പരിഗണിച്ചാണ് നിയമനമെന്ന് ഉത്തരവിൽ പറയുന്നു. രണ്ടുവർഷത്തേക്കാണ് നിയമനം. എം എ അബ്ദുൽ ഹക്കീം, വി എം ശ്യാംകുമാർ, ഹരിശങ്കർ വി മേനോൻ, മനു എസ്, എസ് ഈശ്വരൻ, പി എം മനോജ് എന്നിവരെയാണ് നിയമിച്ചത്.