ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണം ശക്തമാക്കി എസ് ഐ ടി, തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ശബരിമലയിലെ വഴിപാടുകളിൽ നടക്കുന്ന ക്രമക്കേടുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തുവന്നു. ദേവസ്വം ബോർഡിന്റെ നടപടിക്രമങ്ങൾ, മേൽനോട്ടം, സ്റ്റോക്ക് അക്കൗണ്ടിംഗ്, സാമ്പത്തിക നിയന്ത്രണം എന്നിവയിൽ ആഴത്തിൽ വേരൂന്നിയ വ്യവസ്ഥാപരമായ കുറവുകളുണ്ടെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. ബോർഡിന്റെ വരുമാനം സുരക്ഷിതമാക്കാനും അത് ചോർച്ചയോ മോഷണമോ ദുരുപയോഗമോ വഴി നഷ്ടപ്പെടാതിരിക്കാനും സമഗ്രവും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സംവിധാനം കൊണ്ടുവരാൻ സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.

പ്രതികളുടെ ഫോൺ വിവരങ്ങൾ കൈമാറുന്നതിൽ കാലതാമസം വരുത്തരുതെന്ന് മൊബൈൽ കമ്പനികൾക്ക് കോടതി കർശന നിർദ്ദേശം നൽകി. വിവരങ്ങൾ നൽകാൻ കമ്പനികൾ സഹകരിക്കാത്തത് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് എസ്.ഐ.ടി അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ. നിലവിൽ അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം പുരോഗമിക്കുന്നത്. ശ്രീകോവിലിൽ നിന്ന് ശേഖരിച്ച സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ജംഷഡ്പൂരിലെ ലാബിലേക്ക് അയക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെ അളവിലും തൂക്കത്തിലും വന്ന മാറ്റങ്ങൾ ശാസ്ത്രീയമായി തെളിയിക്കാനാണ് ഈ നീക്കം. ഇതിനിടെ, ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഡിവൈഎസ്പി തലത്തിലുള്ള വിജിലൻസ് അന്വേഷണം തുടങ്ങിയതായി സർക്കാർ കോടതിയെ അറിയിച്ചു. മുപ്പത് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിലെ അടിയശിഷ്ടം നെയ്യിന്റെ വിൽപനയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ ജീവനക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ വി, കെവി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്.

അഴിമതി നിരോധന നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം 33 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന എസ്‌ഐടി ബെഞ്ചിനെ അറിയിച്ചു. ക്ഷേത്ര സ്‌പെഷ്യൽ ഓഫീസർമാരും 30 ഓളം കൗണ്ടർ സ്റ്റാഫും ഇതിൽ ഉൾപ്പെടുന്നു. അന്വേഷണം തുടരാനും 45 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ബെഞ്ച് എസ്‌.ഐ.ടിയോട് നിർദ്ദേശിച്ചു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...