കോട്ടയത്ത് സംക്രാന്തിക്ക് സമീപം കുഴിയായിപ്പടിയിൽ ആണ് മീൻവലയിൽ പെരുമ്പാമ്പ് കുടുങ്ങിയത്. മുയപ്പ് തോട്ടിൽ പൊന്നാറ്റിൻപാറ രാജു ഇട്ട മീൻവല ഇന്ന് രാവിലെ 7.30 ഓടെ ഉയർത്തിയപ്പോഴായിരുന്നു ഏഴടിയോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് ഫോറസ്റ്റ് ഓഫീസ് അധികൃതരെ വിവരമറിയിച്ചു. ഇവർ എത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി. ഇതാദ്യമായാണ് കുഴിയാലിപ്പടി ഭാഗത്ത് പെരുമ്പാമ്പിനെ കാണപ്പെടുന്നത്.