പാലക്കാട് സിപിഎം നേതാവിനെ വെട്ടിലാക്കി ഫണ്ട് തിരിമറി രേഖകൾ പുറത്ത്

പാലക്കാട് ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവും നിലവിലെ കെടിഡിസി ചെയർമാനുമായ പി കെ ശശിയുടെ പേരിൽ ഗുരുതര ആരോപണം. പാർട്ടി ഫണ്ട് തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്. ഇത് സംബന്ധിച്ച രേഖകൾ പുറത്തുവന്നതോടെ പി കെ ശശി വെട്ടിലായിരിക്കുകയാണ്. മണ്ണാർക്കാട് ഏരിയ കമ്മിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ദിനേശൻ പുത്തലത്തിന് സമർപ്പിച്ച രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഫണ്ട് തിരിമറി ഉൾപ്പെടെ യുള്ള ക്രമക്കേടുകൾ വെളിച്ചത്ത കൊണ്ടുവരുന്ന ഏഴോളം രേഖകളാണ് മണ്ണാർക്കാട് ഏരിയ കമ്മിറ്റി സമർപ്പിച്ചിട്ടുള്ളത്.

ഇതിൽ പാലക്കാട് ജില്ലയിലെ സഹകരണ ബാങ്കുകളിൽ നിന്ന് ഓഹരി വാങ്ങിയതിന്റെ ഓഡിറ്റ് റിപ്പോർട്ടും ഉൾപ്പെടുന്നു. സഹകരണ ബാങ്കിൽ നിന്നും 5 കോടി 60 ലക്ഷം രൂപ യൂണിവേഴ്സൽ കോളേജിന് ഓഹരി വാങ്ങിയതിന്റെ രേഖകളാണ് പുറത്തുവന്നത്. പാർട്ടി അറിയാതെ മണ്ണാർക്കാട് സർക്കിളിലെ സഹകരണ വകുപ്പിലെ വിവിധ സൊസൈറ്റികളിൽ നടത്തിയ 35 ഓളം നിയമനങ്ങളുടെ വിവരങ്ങൾ, പാർട്ടി ഏരിയ കമ്മിറ്റി ഓഫീസായ നായനാർ സ്മാരകത്തിന്റെ നിർമ്മാണ തുകയിൽ നിന്നും 10 ലക്ഷം രൂപ പി കെ ശശിയുടെ റൂറൽ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവുകളടക്കം രേഖയിൽ ഉൾപ്പെടുന്നു.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ടവയാണ് മറ്റുള്ള തെളിവുകൾ. പി കെ ശശിയുടെ ഡ്രൈവർ പി കെ ജയന്റെ പേരിൽ അലനല്ലൂർ വില്ലേജ് ഓഫീസിന് സമീപം വാങ്ങിയ സ്ഥലത്തിന്റെ രേഖകളാണ് അടുത്തത്. ഒരു കോടിക്ക് മുകളിൽ വില വരുന്ന ഇടപാടാണ് ഇതിൽ ഉള്ളത്. യൂണിവേഴ്സൽ കോളേജിന് സമീപം മകന്റെ പേരിൽ വാങ്ങിയ ഒരേക്കർ സ്ഥലത്തിന്റെ രേഖകളാണ് മറ്റൊരു തെളിവ്.

ശനിയാഴ്ച ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ആയിരുന്നു പി കെ ശശിക്കെതിരെയുള്ള തെളിവുകൾ സമർപ്പിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് പരാതി നൽകിയവരുടെയും തെളിവ് നൽകിയവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ പി കെ ശശിയുടെ വിശദീകരണവും കമ്മിറ്റി പരിശോധിച്ചു. വിശദവിവരങ്ങൾ പരിശോധിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കി ദിനേശൻ പുത്തലത്ത് സംസ്ഥാന നേതൃത്വത്തിന് കൈമാറും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...