മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. നിയുക്ത മേൽശാന്തിമാരാണ് ഇരുമുടിക്കെട്ടുമായി ആദ്യം പടികയറുന്നത്. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ ആഴി ജ്വലിപ്പിച്ച ശേഷം നിലവിലെ മേൽശാന്തി നിയുക്ത ശബരിമല മേൽശാന്തി എസ് അരുൺ നമ്പൂതിരി, നിയുക്ത മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവരെ കൈപിടിച്ച് പതിനെട്ടാം പടയിലേക്ക് ആനയിക്കും.

നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ഇന്ന് ശബരിമലയിലെത്തും. രാവിലെ കൊല്ലം വള്ളിക്കീഴിലെ മഠത്തിൽ കെട്ട് നിറ ചടങ്ങുകൾ നടന്നു. ഇന്ന് വൈകിട്ടോടെ നിയുക്ത മാളികപ്പുറം മേൽശാന്തിയോടൊപ്പം പതിനെട്ടാംപടി ചവിട്ടും. തുടർന്ന് മേൽശാന്തിയായി ചുമതലയേൽക്കും. ഉപദേവതാ ക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കും. ശേഷം, പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്‌നി പകരും. തുടര്‍ന്ന് ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി പതിനെട്ട് പടികള്‍ കയറി അയ്യനെ കണ്ടു തൊഴാനായി ഭക്തര്‍ എത്തി തുടങ്ങും. തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.

ഭക്തർക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പ്രവേശനം അനുവദിക്കും. പമ്പയിൽ നിന്ന് രാവിലെ പതിനൊന്ന് മണിമുതൽ ഭക്തരെ മല ചവിട്ടാൻ അനുവദിക്കും. നാളെ മുതലാണ് മണ്ഡല തീർഥാടനം ആരംഭിക്കുന്നത്. വൃശ്ചികം ഒന്നായ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് മേൽശാന്തിമാർ ഇരുനടകളും തുറക്കുന്നതോടെ മണ്ഡലതീർഥാടനത്തിന് തുടക്കമാകും. ശബരിമല മണ്ഡലകാലത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സർക്കാർ അറിയിച്ചിരുന്നു. ജില്ലാ ഭരണകൂടവും പോലീസും ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. വൈദ്യസഹായം ഉൾപ്പെടെയുള്ളവ സജ്ജമാക്കി.

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം...

‘ഹാന്റാ വൈറസ്’, കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് മരണം

ഹാന്റാ വൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർഡെയേക്ക് സമീപം കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ...

കേരള മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, മൂന്നു നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചു

കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി ആരാകണം എന്നകാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം അടങ്ങിയ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് കൈമാറും. എഐസിസി നിരീക്ഷകരാണ് റിപ്പോർട്ട് കൈമാറുക. പത്ത് വർഷത്തിന്...

ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ എത്തിയേക്കും?

ഇന്ത്യൻ ടി20 ടീമിൽ നായകമാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന...

ബംഗാളിൽ ആദ്യ ബിജെപി സർക്കാർ നാളെ അധികാരമേൽക്കും

പശ്ചിമ ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ്...

എൻഡിഎ വിടാനൊരുങ്ങി എഐഎഡിഎംകെ

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണ പരിപാടികൾ തുടരുകയാണ്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച എഐഎഡിഎംകെ ഇപ്പോൾ എൻഡിഎയിൽ നിന്ന് പിന്മാറാൻ തയ്യാറെടുക്കുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും വിജയുടെ പാർട്ടിയെ...

പിന്തുണ തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും: തമിഴ്നാട് രാജ്ഭവൻ

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ തമിഴ്നാട് കടന്നുപോകുമ്പോൾ, ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട് രാജ്ഭവൻ വൃത്തങ്ങൾ. 118 എം.എൽ.എമാരുടെ...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, ശക്തമായ മഴയ്ക്ക് സാധ്യത

കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി രൂപപ്പെട്ടതിനാൽ അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും...