കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് ഒരാൾ മരിച്ചു

കോതമംഗലത്തിനടുത്ത് വില്ലാന്‍ചിറയിലായിരുന്നു അപകടം. മരം കടപുഴകി കാറിനും കെ.എസ്.ആര്‍.ടി.സി. ബസിനും മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മരത്തിന്റെ അടിഭാഗമാണ് കാറിന് മുകളിലേക്ക് വീണത്. ഇതോടെ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോബിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ജോബിയുടെ ഭാര്യ അഞ്ചുവിന്റെ അച്ഛനാണ് മരിച്ച ജോസഫ്. അഞ്ജുവിന്റെ അമ്മ അന്നക്കുട്ടിയെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബസിന്റെ പിന്‍ഭാഗത്തേക്ക് മരച്ചില്ലകളും വീണു. ഇതോടെ ബസിന്റെ പിന്‍ഭാഗം തകര്‍ന്നു. പിന്‍സീറ്റില്‍ യാത്രക്കാരില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. അപകടസമയത്ത് നിരവധി വാഹനങ്ങളാണ് വഴിയിലുണ്ടായിരുന്നത്. ഇവയില്‍നിന്ന് ഉള്‍പ്പെടെയുള്ളവര്‍ പുറത്തിറങ്ങി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. അപകടത്തേത്തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം നാലരയോടെ ഭാഗികമായി പുനഃസ്ഥാപിച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ റിമാന്‍ഡില്‍. പത്തനംതിട്ട മജിസ്‌ട്രേറ്റാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. രാഹുലിനെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ...

കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിൽ; ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ശനിയാഴ്ച രാത്രി ഒരു ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാന തലസ്ഥാനത്ത് എത്തിയ അദ്ദേഹം ഇന്ന് രാവിലെ ബിജെപി സംസ്ഥാന...

സോമനാഥിൽ ‘ശൗര്യ യാത്ര’ 108 കുതിരകളുടെ അകമ്പടിയോടെ പ്രധാനമന്ത്രി, പ്രത്യേക പൂജകളിൽ പങ്കെടുത്തു

സോമനാഥ് ക്ഷേത്രത്തിന്റെ പ്രൗഢിയും ഭാരതീയ സംസ്കാരത്തിന്റെ അതിജീവനവും വിളിച്ചോതി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച 'ശൗര്യ യാത്ര' ഗുജറാത്തിലെ സോമനാഥിൽ അരങ്ങേറി. സോമനാഥ് ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ വിദേശീയാക്രമണത്തിന്റെ ആയിരം വർഷങ്ങൾ സ്മരിക്കുന്ന...

അറസ്റ്റിലായ രാഹുലിനെതിരെ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ

മൂന്നാമത്തെ ബലാത്സം​ഗ പരാതിയിൽ രാ​ഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാൾ കരിങ്കൊടിയും മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ എത്തി പ്രതിഷേധിച്ചു. രാ​ഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ...

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, അറസ്റ്റ് മൂന്നാം ബലാത്സം​ഗ പരാതിയിൽ

മൂന്നാമത്തെ ബലാത്സം​ഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. ഇന്നലെ അർധരാത്രിയോടെയാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് രാഹുലിനെതിരെ പരാതി നൽകിയതെന്നാണ്...

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. ക്ഷേത്രത്തിന്റെ സർവ്വാധിപതിയായ തന്ത്രിയുടെ അറസ്റ്റ് സ്വർണക്കൊള്ള കേസിൽ നിർണ്ണായകമാവുകയാണ്. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു....

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ്...

അയൽരാജ്യത്ത് കരസേനാ ഓപ്പറേഷൻ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

മെക്സിക്കോയിൽ കരസേനാ ഓപ്പറേഷൻ ആരംഭിക്കുമെന്ന് യുഎസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, "മയക്കുമരുന്ന് കടത്തുകാർക്കെതിരെ ഞങ്ങൾ ഇപ്പോൾ ഒരു കരസേനാ ഓപ്പറേഷൻ ആരംഭിക്കാൻ...