ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്, പാലക്കാട്ടെ തോൽവി ചർച്ചയായേക്കും

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയവും പാർട്ടിയിൽ നടന്ന പൊട്ടിത്തെറിയ്ക്കും പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. എന്നാല്‍ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോൽവിയും യോഗത്തിൽ ചർച്ചയായേക്കും. വിഷയം യോഗത്തില്‍ ഉന്നയിക്കാനുളള നീക്കമാണ് ഒരു വിഭാഗം നടത്തുന്നത്.
തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രന്‍ രാജി വയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതു പോലും നാടകമാണെന്ന വിലയിരുത്തലാണ് എതിർചേരിയുടേത്. എന്നാൽ രാജി ആവശ്യമില്ലെന്നും കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണയുണ്ടെന്നുമുള്ള ആത്മവിശ്വാസത്തിലാണ് സുരേന്ദ്രനും അനുകൂലികളും. ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തെ സംബന്ധിച്ച് ഒരു രാഷ്ട്രീയമാറ്റവും ഉണ്ടാക്കുന്നതല്ലെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് ദേശീയ നേതൃത്വം തന്നെ വ്യക്തമാക്കിയിരുന്നു. ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കുന്നുമില്ല. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് എൽഡിഎഫും യുഡിഎഫുമാണെന്നും കേരളത്തിന്‍റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍ എക്സില്‍ കുറിച്ചു.

“കേരളത്തിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തുകയും മഹാരാഷ്ട്രയിൽ വൻ ജനവിധി നേടുകയും ചെയ്തു. 2026ൽ പാലക്കാടും മറ്റ് നിരവധി നിയമസഭാ സീറ്റുകളും ബിജെപി നേടും. കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ ബിജെപി ഇവിടെയുണ്ട്.
ജനങ്ങൾ ബിജെപിയെ ഉറ്റുനോക്കുന്നു. മിസ്ഡ് കോളും മുഴുവൻ വിവരങ്ങളും നൽകി 15,00,000 വോട്ടർമാർ ബിജെപിയിൽ സ്വമേധയാ അംഗങ്ങളായി. ബിജെപിയുടെ അംഗത്വ യജ്ഞം ശക്തമായി തുടരും. 8800002024 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകി ആർക്കും ബിജെപിയിൽ അംഗമാകാം. എല്‍ഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുകയാണ്” – അദ്ദേഹം പറഞ്ഞു.

നേരത്തെ ദേശീയ പ്രസിഡന്റ് ജെപി നദ്ദ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്‌ എന്നിവരെ വിളിച്ച് സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചെന്നാണ് റിപ്പോർട്ടുകളെത്തിയത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യമടക്കം നേതാക്കൾ ഉന്നയിച്ച സാഹചര്യത്തിലാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും പാലക്കാട്ടെ തോൽവിയിൽ ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

വാഹന രജിസ്ട്രേഷൻ ഇനി എളുപ്പമാകും, കേരളത്തിൽ എവിടെയും രജിസ്റ്റര്‍ ചെയ്യാം

വാഹന രജിസ്ട്രേൻ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് സ്ഥിരം മേൽവിലാസമുള്ള ഏതൊരാൾക്കും കേരളത്തിൽ എവിടെ വേണമെങ്കിലും വാഹന രജിസ്ട്രേഷൻ നടത്താം. നേരത്തെ സ്വന്തം മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍...

നൃത്തം ചിട്ടപ്പെടുത്താൻ അഞ്ച് ലക്ഷം രൂപ, പ്രമുഖ നടിക്കെതിരെ തുറന്നടിച്ച് മന്ത്രി വി ശിവൻകുട്ടി

പ്രമുഖ മലയാള നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ അഞ്ച് ലക്ഷം രൂപ നടി പ്രതിഫലം ചോദിച്ചെന്ന് വി ശിവൻകുട്ടി വിമർശിച്ചു....

റവന്യൂ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച് ശ്രുതി, നിയമനം ക്ലർക്ക് തസ്തികയിൽ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിലാണ് നിയമനം. രാവിലെ പതിനൊന്ന് മണിയോടെ മണിയോടെ കളക്ടറേറ്റിൽ എത്തി...

നവവധുവിന്റെ മരണം: മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ, കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

തിരുവനന്തപുരം പാലോട് ആദിവാസിവിഭാഗത്തില്‍പ്പെട്ട നവവധുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഇന്ദുജയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ നടന്ന പരിശോധനയിലാണ് മർദ്ദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ...

ഇന്ത്യാ മുന്നണിയെ നയിക്കാൻ മമത ബാനർജി തയ്യാറെടുക്കുന്നു, പിന്തുണച്ച് സമാജ് വാദി പാർട്ടി, എതിർത്ത് കോൺഗ്രസ്

ഇന്ത്യാ സഖ്യത്തെ നയിക്കാൻ തയ്യാറാണെന്ന് തൃണമൂൽ അധ്യക്ഷ മമതാ ബാനർജി. എന്നാൽ മമതാ ബാനർജിയുടെ പരാമർശത്തിൽ മുന്നണിയിൽ തർക്കം തുടരുകയാണ്. ഇന്ത്യാ സഖ്യകക്ഷികളിൽ നിന്നും വ്യത്യസ്ത അഭിപ്രായമാണ് മമതയുടെ പരാമർശത്തോട് ഉണ്ടായത്. മമതാ...

പട്ടാള നിയമം ഏർപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ

പട്ടാള നിയമം ചുമത്താനുള്ള തൻ്റെ ഹ്രസ്വകാല ശ്രമത്തെ തുടർന്നുണ്ടായ പൊതുജന ഉത്കണ്ഠയ്ക്ക് ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ക്ഷമാപണം നടത്തി. തന്നെ ഇംപീച്ച് ചെയ്യുന്നതിനുള്ള പാർലമെൻ്റിൻ്റെ വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു യൂൻ സുക് യോളിൻ്റെ...

പുതിയ വൈദ്യുത നിരക്ക്, ഏകദേശം 300 രൂപ വരെ കൂടിയേക്കും

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉയർത്തി കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. യൂണിറ്റിന് 16 പൈസയുടെ വര്‍ധനവാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഉണ്ടായിരിക്കുന്നത്. നിരക്ക് വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. 2025-ൽ യൂണിറ്റിന് 12...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ പരാതി, ഇന്ന് ഉത്തരവില്ല

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാ​ഗങ്ങൾ പുറത്തുവിടണമെന്ന അപ്പീലിൽ ഇന്ന് ഉത്തരവില്ല. സർക്കാർ ഒഴിവാക്കിയ ഭാ​ഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇന്ന് ഉത്തരവ് ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി...