നവാസിന്റെ വേർപാട് താങ്ങാനാവാതെ സിനിമാലോകവും സുഹൃത്തുക്കളും

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ വേർപാട് വിശ്വസിക്കാൻ ആവാതെ സിനിമാലോകം. ഇന്നലെ രാത്രിയാണ് നടനെ കുഴഞ്ഞു വീണ നിലയിൽ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ കണ്ടത്. ഹൃദയാഘാതമാണ് നവാസിന്‍റെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. കുഴഞ്ഞു വീണ് കിടക്കുന്നതായി റൂം ബോയ് കണ്ടതിനെത്തുടര്‍ന്ന് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായി വരികയായിരുന്നു നവാസ്. അഭിനയിച്ചുകൊണ്ടിരുന്ന പ്രകമ്പനം എന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്യാനായാണ് നവാസ് എത്തിയതെന്നാണ് വിവരം. എന്നാല്‍ ഏറെ നേരമായിട്ടും ആളെ കാണാത്തതിനാല്‍ റൂം ബോയ് അന്വേഷിച്ച് ചെയ്യപ്പോഴാണ് നവാസിനെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ചലച്ചിത്രനടനായിരുന്ന അബൂബക്കറാണ് പിതാവ്. ചലച്ചിത്രതാരം രഹ്നയാണ് ഭാര്യ. സഹോദരന്‍ നിയാസ് ബക്കറും അഭിനേതാവാണ്.

മലയാള മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു കലാഭവൻ നവാസ്. നിരവധി നടന്മാരെപ്പോലെ മിമിക്രി വേദിയിലൂടെയാണ് നവാസിന്‍റെയും കലാജീവിതത്തിന്‍റെ തുടക്കം. മിമിക്രി രം​ഗത്തെ കുലപതികളായ കലാഭവനിലൂടെയാണ് നവാസ് വളർന്നത്. കോട്ടയം നസീർ, അബി തുടങ്ങിയ പ്ര​ഗത്ഭരോടൊപ്പം നിരവധി വേദികളിൽ നിറസാന്നിധ്യമായിരുന്നു നവാസും. കേരളത്തിലും വിദേശത്തുമായി നിരവധി വേദികളിൽ മലയാളികളെ ചിരിപ്പിച്ചു. കലാഭവന് ശേഷം കൊച്ചിൻ ആർട്‌സിന്റെ ബാനറിൽ സഹോദരൻ നിയാസ് ബക്കറുമായി നിരവധി മിമിക്രി ഷോകൾ ചെയ്തു. മിമിക്രി വേദിയിൽ നിന്ന് സിനിമയിലേക്കായിരുന്നു നവാസിന്റെ കലാജീവിതം. ഏകദേശം അഞ്ഞൂറിലേറെ വേദികളിൽ കലാപരിപാടി അവതരിപ്പിച്ചു.

1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. മിമിക്രി കലാകാരന്മാരുടെ ജീവിതം പശ്ചാത്തലമാക്കുന്ന മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രവും അതേ വര്‍ഷം എത്തി. മാട്ടുപെട്ടി മച്ചാനിലെ കഥാപാത്രം പ്രശംസിക്കപ്പെട്ടു. 30 വർഷത്തിനുള്ളിൽ നാൽപ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഈ വർഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ഹിറ്റ്ലര്‍ ബ്രദേഴ്സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, തില്ലാന തില്ലാന തുടങ്ങിയ ചിത്രങ്ങളിലെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ആണ് അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. താരസംഘടന അമ്മയുടെ അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തിലും നവാസ് സജീവ സാന്നിധ്യമായിരുന്നു.

മുണ്ടത്തിക്കോട് സ്ഫോടനം; ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അനുശോചനം രേഖപ്പെടുത്തി. സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവർക്കും ലുലു ഗ്രൂപ്പ് സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന്...

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം

മലപ്പുറം മൈലാടി വെള്ളൂർ റോഡിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റിൽ തീപിടുത്തം. യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. സമീപത്തെ ഇലക്ട്രിക് ലൈനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് തെങ്ങോല കത്തുകയും, അവിടെനിന്ന്...

മുണ്ടത്തിക്കോട് ദുരന്തം; അപകടകാരണം കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് കാരണം കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ പ്രാഥമികമായി വിലയിരുത്തി. ഷോർട്ട് സർക്യൂട്ട് മൂലമാണോ സ്ഫോടനം ഉണ്ടായതെന്ന കാര്യത്തിലാണ് ഇപ്പോൾ പ്രധാനമായും പരിശോധന നടക്കുന്നത്. ഇലക്ട്രിക്കൽ...

എന്തിനും തയ്യാറായിരിക്കാൻ നിർദ്ദേശം, ആക്രമണം വേണ്ട: ഡൊണാൾഡ് ട്രംപ്, ഹോർമുസിൽ കപ്പലിന് നേരെ വെടിവെപ്പ്

ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായും എന്നാൽ നാവിക ഉപരോധം തുടരുമെന്നും ഡൊണാൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം എന്തിനും തയ്യാറായിരിക്കാൻ സേനകൾക്ക്...

പാറമേക്കാവിന്റെ വെടിക്കോപ്പ് നിർമാണത്തിന് പാലക്കാട് ജില്ലാ കളക്ടറുടെ സ്റ്റോപ്പ് മെമോ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. പാലക്കാട് ജില്ലാ കളക്ടറാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ...

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം; പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും

തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന. വെടിക്കെട്ട് പൂർണമായും ഒഴിവാക്കുന്നത് സംബന്ധിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ആലോചനകൾ നടത്തുകയാണ്. തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി...

വാൽപ്പാറ അപകടത്തിൽ ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. മലപ്പുറം പള്ളിപ്പറമ്പ് സ്കൂൾ ഡ്രൈവർ നൗഷാദ് അലിയാണ് ഇന്ന് മരിച്ചത്. കൊയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. തീവ്രപരിചരണവിഭാ​ഗത്തിൽ കഴിയവെ പുലർച്ചെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ...

മുണ്ടത്തിക്കോട് സ്ഫോടനം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ, പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം സർക്കാർ തീരുമാനിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന്...