കേരളത്തില്‍ സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്, പവന് 75,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവില ഇന്ന് പുതിയ റെക്കോർഡിലേക്ക് കടന്നു. ഇന്നലെ 75000 കടന്ന വില ഇന്ന് സർവ്വകാല റെക്കോർഡിലേക്കെത്തിയിരിക്കുകയാണ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 75,200 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് നൽകേണ്ടത്. 9400 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ വില. ജൂലൈ 23നാണ് സ്വർണ്ണവില ആദ്യമായി 75000 കടന്നിരുന്നത്. കേരളത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 22 കാരറ്റ് ഗ്രാമിന് ഇന്നത്തെ വില 9400 രൂപയാണ്. 18 കാരറ്റിന് 7715 രൂപയും. ഒരാഴ്‌ചക്കിടെ പവന് രണ്ടായിരം രൂപയാണ് വർദ്ധിച്ചത്. ഈ മാസം വീണ്ടും ഇതേ നിരക്കിലേക്ക് ഉയർന്നതോടെ ആശങ്കയിലാണ് ആഭരണ പ്രേമികളും.

രാജ്യാന്തര വിപണിയില്‍ സ്വർ‌ണ്ണം ഔണ്‍സിന് 3378 ഡോളറാണ് പുതിയ നിരക്ക്. രൂപയുടെ മൂല്യം ഇടിയുന്നതാണ് ഇന്ത്യയില്‍ സ്വർണ്ണവില ഉയരാൻ കാരണമെന്നാണ് വിലയിരുത്തല്‍. രൂപ-ഡോളർ മൂല്യം കൂടി കണക്കിലെടുത്താണ് സ്വർണ്ണത്തിന്റെ നിരക്ക് നിശ്ചയിക്കുന്നത്. ഡോളർ സൂചിക 98.21 എന്ന നിരക്കിലും രൂപയുടെ വിനിമയ മൂല്യം 87.69 എന്ന നിരക്കിലുമാണ് എത്തിയിരിക്കുന്നത്. ഇതോടെയാണ് ഇന്ന് സ്വർണ്ണവില 75,200 രൂപയായി ഉയർന്നത്.

ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 600 രൂപ കൂടിയിരുന്നു. ഈ മാസത്തിന്റെ തുടക്കം മുതല്‍ത്തന്നെ സ്വർണ്ണവിലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ്ണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 73,200 രൂപയായിരുന്നു. അടുത്ത വർഷം പകുതിയോടെ സ്വർണ്ണവില ഔണ്‍സിന് നാലായിരം ഡോളറാകുമെന്നാണ് ഗോള്‍ഡ്മാൻ സാക്ക്‌സ് പ്രവചിച്ചിക്കുന്നത്. അമേരിക്കൻ തൊഴില്‍ മേഖലയിലെ പ്രതിസന്ധിയും ഉയരുന്ന നാണയപ്പെരുപ്പവും കണക്കിലെടുത്ത് ഡോളർ ദുർബലമാകുന്നതോടെ സ്വർണ്ണവില ഇനിയും കുതിച്ചുയരുമെന്നാണ് വിലയിരുത്തുന്നത്.

അതേസമയം, വെള്ളിവിലയില്‍ മാറ്റമുണ്ടായില്ല. വെള്ളി ഗ്രാമിന് 123 രൂപ നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...