സംവിധായകൻ ഡോ. ബിജു കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ബോര്‍ഡ് അംഗത്വം രാജിവച്ചു

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ബോര്‍ഡ് അംഗത്വം സംവിധായകൻ ഡോ. ബിജു രാജിവച്ചു. കെഎസ്എഫ്ഡിസി എംഡിക്ക് ഇമെയിലായാണ് രാജികത്ത് അയച്ചത്. തൊഴിൽപരമായ ആവശ്യങ്ങൾക്കായി അംഗത്വം രാജിവക്കുന്നുവെന്നാണ് വിശദീകരണം. എന്നാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും ഡോ. ബിജുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന സാഹചര്യമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.

ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിത്ത് ഡോ. ബിജുവിനെ രൂക്ഷമായി വിമർശിച്ചത്. ഡോ. ബിജുവിന്റെ അദൃശ്യ ജാലകങ്ങള്‍ കാണാന്‍ തിയേറ്ററിൽ ആളില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് ആരോപണം ഉന്നയിച്ചതിനുപിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കുപിന്നാലെയാണ് ഡോ. ബിജു രാജിവച്ചത്. തിയേറ്ററിൽ ആളുകയറാത്ത സിനിമകളെടുക്കുന്ന സംവിധായകനാണ് ഡോ. ബിജുവെന്നും തനിക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോയെന്ന് അദ്ദേഹം സ്വയം ചിന്തിക്കണമെന്നുമാണ് ഒരു അഭിമുഖത്തിൽ സംവിധായകൻ രഞ്ജിത്ത് പറഞ്ഞത്. മേളയിൽ ഒരേവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജിയോബേബിയുടെ ‘കാതലു’മായി ബിജുവിന്റെ ‘അദൃശ്യജാലക’ത്തെ രഞ്ജിത്ത് താരതമ്യവുംചെയ്തു. പ്രേക്ഷകർ തിയേറ്ററുകളിൽ സ്വീകരിച്ച ചിത്രമാണ് കാതൽ. ആ ചിത്രത്തിന് പുരസ്‌കാരങ്ങളും ലഭിച്ചേക്കും. ഇവിടെയാണ് തങ്ങളുടെയൊക്കെ ആവശ്യമെന്തെന്ന് ബിജുവിനെപ്പോലെയുള്ളവർ സ്വയം ചിന്തിക്കേണ്ടതെന്ന് രഞ്ജിത്ത് പറഞ്ഞു.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പശ്ചാത്തലത്തിലുണ്ടായ വിവാദത്തിൽ സാമൂഹികമാധ്യമങ്ങളിലും വാക്‌പോര് മുറുകി.

കേരളത്തിനും ഇന്ത്യക്കുമപ്പുറം സിനിമാലോകം ഉണ്ടെന്നുപോലും അറിയാത്ത രഞ്ജിത്തിനോട് സഹതാപം മാത്രമെന്നും മാടമ്പിത്തരവും ആജ്ഞാപിക്കലും കൈയിൽവെച്ചാൽ മതിയെന്നും ഡോ. ബിജുവും തിരിച്ചടിച്ചു. പരാമർശം ശ്രദ്ധയിൽപ്പെട്ട ഡോ. ബിജു രഞ്ജിത്തിന് മൊബൈൽ സന്ദേശത്തിലൂടെയാണ് ആദ്യം മറുപടിനൽകിയത്. അത് തർക്കത്തിലേക്കെത്തിയതോടെ ‘രഞ്ജിത്തിന് തുറന്ന കത്ത്’ എന്നപേരിൽ ബിജു സാമൂഹികമാധ്യമങ്ങളിൽ നീണ്ട കുറിപ്പ് പ്രസിദ്ധീകരിച്ചു. കേരളത്തിനും ഗോവയ്ക്കുമപ്പുറം പേരിനെങ്കിലും ഒരു ചലച്ചിത്രമേളയിൽ പങ്കെടുത്തിട്ടില്ലാത്ത ആളാണ് രഞ്ജിത്തെന്നും ആളെ കൂട്ടുന്നതുമാത്രമാണ് സിനിമ എന്ന അദ്ദേഹത്തിന്റെ അജ്ഞതയോട് സഹതാപം മാത്രമെന്ന് ഡോ. ബിജു പ്രതികരിച്ചു.

വളരെയേറെ ക്രിട്ടിക്കൽ അംഗീകാരം കിട്ടിയ എന്റെ സിനിമ താങ്കൾ ചെയർമാനായ മേളയിൽ താങ്കളുടെ സുഹൃത്തിനെവെച്ച് സിനിമകൾ തിരഞ്ഞെടുത്തപ്പോൾ തള്ളിക്കളയുകയായിരുന്നു ആദ്യം. പിന്നീട് ഈ സിനിമ ലോകത്തിലെ പ്രധാനമേളയിൽ മത്സരവിഭാഗത്തിൽ ഇടംപിടിച്ചതോടെ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാൻ തന്നോട് അനുമതി ചോദിച്ച് പ്രദർശിപ്പിക്കുകയായിരുന്നു. തിയേറ്ററുകളിൽ ആളെ കൂട്ടിയതുകൊണ്ടല്ല ചലച്ചിത്രമേളയിൽ ലോകസിനിമകൾ എത്തുന്നത്. അത് മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങളാണല്ലോ ചലച്ചിത്രമേളയുടെ ചെയർമാൻ എന്നോർക്കുമ്പോൾ ലജ്ജതോന്നുന്നുവെന്നും ബിജു പറഞ്ഞിരുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...