സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാൻ ‘കേരള ഫിലിം പോളിസി കോണ്‍ക്ലേവിലെ’ നയരൂപീകരണ കരട് റിപ്പോർട്ട്

പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണത സിനിമാ മേഖലയില്‍ കണ്ടുവരുന്നുണ്ടെന്നും ഇതു ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും സിനിമാ നയരൂപീകരണ കരടില്‍ പറയുന്നു. സിനിമാ മേഖലയില്‍ സമഗ്ര മാറ്റങ്ങളാണ് ഇന്ന് ആരംഭിക്കുന്ന കോണ്‍ക്ലേവ് മുന്നോട്ടുവയ്ക്കുന്നത്. കാസ്റ്റിംഗ് കൗച്ചിനെതിരേ ശക്തമായ നിയമ നടപടി വേണമെന്ന് കരട് രേഖയിൽ ആവശ്യപ്പെടുന്നു. കാസ്റ്റിംഗ് കൗച്ച് നടത്തുന്നവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. ഓഡിഷന് കേന്ദ്രീകൃത പ്രോട്ടോക്കോൾ വേണമെന്നും രേഖയിൽ ആവശ്യപ്പെടുന്നു. ലൈംഗികാതിക്രമവും വിവേചനവും അനുവദിക്കരുത്. കുറ്റക്കാരെ പുറത്താക്കുകയും ബ്‌ളാക്ക് ലിസ്റ്റ് ചെയ്യുകയും വേണം. പ്രഫഷനല്‍ കാസ്റ്റിങ് ഡയറക്ടര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കണം. അനഭിലഷണീയമായ പ്രവൃത്തികള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഓഡിഷനുകളില്‍ സിനിമയുടെ ഭാഗമല്ലാത്ത രണ്ടു വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കണം. ഓഡിഷന് കേന്ദ്രീകൃത പ്രോട്ടോക്കോള്‍ വേണം. കാസ്റ്റിങ് ചൂഷണം റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വതന്ത്രവും രഹസ്യവുമായ സംവിധാനം ഒരുക്കണമെന്നും കരട് രേഖയില്‍ പറയുന്നു.

സിനിമാ സെറ്റുകളിൽ സ്ത്രീകളും ലൈം​ഗിക ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കണമെന്നും രേഖയിലുണ്ട്. സിനിമാമേഖലയിൽ ഏകീകൃത പെരുമാറ്റച്ചട്ടം വേണമെന്ന നിർദ്ദേശവും കരടിലുണ്ട്. ശുചിമുറി, വിശ്രമമുറി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. തൊഴിലിടത്തിലെ ലൈംഗികാതിക്രമം തടയുന്നതിനുള്ള POSH നിയമം കർശനമായി നടപ്പാക്കണമെന്നും കരടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയണമെന്നും കരട് നയത്തിൽ ശുപാർശ ചെയ്യുന്നു.

കരട് നയത്തിലെ സുപ്രധാന ശുപാർശകൾ;

കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം, പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം, കുറ്റക്കാരെ പുറത്താക്കി ബ്ലാക്ക് ലിസ്റ്റ് ചെയ്യണം
പ്രൊഫഷണൽ കാസ്റ്റിംഗ് ഡയറക്ടർമാർ വേണം, സ്റ്റുഡിയോയിലും ഓഡിഷനിലും കാസ്റ്റിംഗ് ഡയറക്ടർമാർ വേണം, ഓഡിഷനിങ്ങിൽ സിനിമയുടെ ഭാഗമല്ലാത്ത രണ്ട് വ്യക്തികളുടെ സാന്നിധ്യം വേണം, കാസ്റ്റിംഗ് കൗച്ച് പരാതികൾ പറയാൻ രഹസ്യ സംവിധാനം ചെയ്യണം, പ്രൊഡക്ഷൻ കേന്ദ്രങ്ങളിൽ സുരക്ഷ, തുല്യത ഉദ്യോഗസ്ഥർ വേണം, പുതുമുഖങ്ങൾക്ക് അവസരം ഒരുക്കാൻ മെന്റർഷിപ്പ് പ്രോഗ്രാമുകൾ വേണം, തുറന്ന് പറയുന്നവരെ സംരക്ഷിക്കണം അവർ ഒറ്റപ്പെടാൻ അനുവദിക്കരുത്, പ്രതികാര നടപടികളിൽ നിയമ സഹായം ഉറപ്പാക്കണം, വിവേചനം, ലൈംഗികാതിക്രമം, അധികാര കേന്ദ്രീകരണം നിരോധിക്കണം, അധികാരശ്രേണികൾ ഇല്ലാതാക്കണം, അധികാരരൂപങ്ങളുടെ അമിത നിയന്ത്രണം ഒഴിവാക്കണം, വിശ്രമമുറികൾ ഉറപ്പാക്കണം, ലിംഗ അടിസ്ഥാനത്തിൽ ശുചിമുറികൾ വേണം, എല്ലാ സംഘടനകൾക്കും ഏകീകൃത പെരുമാറ്റച്ചട്ടം വേണം, പുരുഷാധിപത്യ മേഖലകളിൽ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പങ്കാളിത്തം വർദ്ധിപ്പിക്കണം, സിനിമാ സെറ്റുകളിൽ POSH നിയമം ശരിയായി നടപ്പാക്കണം, തൊഴിലിടത്തിലെ ലൈംഗികാതിക്രമം തടയുന്നതിനുള്ള POSH നിയമം നടപ്പാക്കാത്ത നിർമാണ കമ്പനികൾക്ക് ശിക്ഷ ഉറപ്പാക്കണം, ഐസി നിയമം കാര്യക്ഷമമാക്കണം, ഓൺലൈൻ ആക്രമണങ്ങൾ തടയാൻ ടാസ്ക് ഫോഴ്സ്, ദിവസവേതനക്കാരെ ചൂഷണം ചെയ്യുന്നത് തടയാൻ കമ്മീഷൻ ഏജന്റുമാരെ നിയമിക്കണം, സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് കൗൺസലിംഗും റീഹാബിലിറ്റേഷനും, ഓൺലൈൻ കംപ്ലെയ്ന്റ് പോർട്ടൽ വേണം ഇതിൽ സ്വകാര്യത ഉറപ്പാക്കണം, സിനിമാ നയം നയം നടപ്പാക്കാൻ നിയമ നിർമ്മാണം വേണം, സ്വതന്ത്ര പരാതി പരിഹാര സമിതി വേണം, കേരള ഫിലിം ഡെവൽപ്മെന്റ് ആൻഡ് റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കണം.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...