കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം : യുവാവ് പോലീസ് കസ്റ്റഡിയിൽ

കൊല്ലം ഫാത്തിമമാതാ നാഷണൽ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ റെയിൽവേ കോർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. അഞ്ചൽ സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മരണമടഞ്ഞ യുവതിയുടെ മൊബൈൽ ഫോൺ നേരത്തെ ഇയാളുടെ കയ്യിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ ദിവസമാണ് ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപത്തെ കാടുമൂടിയ റെയിൽവേ കോർട്ടേഴ്സിൽ നിന്നും യുവതിയുടെ ആറു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെടുത്തത്. കൊറ്റങ്കര സ്വദേശിനിയായ 32 കാരിയുടെതാണ് മൃതദേഹമെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി കോർട്ടേഴ്സിന് സമീപത്തുകൂടിപോയ രണ്ട് യുവാക്കളാണ് ദുർഗന്ധവിവരം ഈസ്റ്റ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ആണെന്ന പ്രാഥമികനിഗമനത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്നുതന്നെ അന്വേഷണം ആരംഭിച്ചിരുന്നു.

ജനുവരി ഒന്നിന് രാത്രി കൊട്ടിയം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിന്റെ പക്കൽ നിന്നും യുവതിയുടെ ഫോൺ പോലീസ് കണ്ടെടുത്തിരുന്നു. ഫോൺ കളഞ്ഞു കിട്ടിയതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഫോൺ വാങ്ങിയശേഷം പോലീസ് ഇയാളെ വിട്ടയച്ചു. തുടർന്ന് ഫോണിൽ ഉണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് യുവതിയെ കാണാതായതടക്കമുള്ള വിവരങ്ങൾ അറിയുന്നത്. കഴിഞ്ഞ മാസം 21 ആം തീയതി മുതൽ യുവതിയെ കാണാതായെന്നും ഇത് സംബന്ധിച്ച പരാതി കുണ്ടറ പോലീസിൽ നൽകിയിട്ടുണ്ടെന്നും അമ്മ അറിയിച്ചു. ഇതോടെ പോലീസ് ഫോൺ കുണ്ടറ പോലീസിന് കൈമാറി. കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം യുവതിയുടെതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കുണ്ടറ പോലീസിന് കൈമാറിയത്.

കാടുമൂടിയ റെയിൽവേ കോട്ടേഴ്സിൽ നിന്നും പൂർണ നഗ്നമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകൾ ഉണ്ട്. കഴിഞ്ഞമാസം 29 മുതൽ യുവതിയെ കാണാനില്ല എന്ന് കാണിച്ച് യുവതിയുടെ മാതാവ് കുണ്ടറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് കൊല്ലത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. സൗന്ദര്യവർദ്ധക വസ്തുക്കൾ വീട്ടിലെത്തിച്ചു വില്പന നടത്തിവരികയായിരുന്നു യുവതി എന്നും പോലീസ് പറഞ്ഞു. സൗന്ദര്യ വർദ്ധക വസ്തുക്കൾ വീടുകളിൽ എത്തിച്ച് വിൽപ്പന്ന നടത്തിവന്ന യുവതി എല്ലാ ദിവസവും രാത്രി ഏഴിന് തന്നെ വീട്ടിൽ എത്തുമായിരുന്നുവെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. 29ന് രാത്രി ഒൻപത് മണി ആയിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് ഫോൺ വിളിച്ചപ്പോൾ മറ്റാരുടെയോ അവ്യക്തമായ സംസാരമാണ് കേട്ടതെന്നും വീണ്ടും വിളിച്ചപ്പോൾ ഫോൺ ഓഫായി എന്നും ബന്ധുവീടുകളിൽ പോയിരിക്കാം എന്ന ധാരണയിൽ അന്വേഷണം നടത്തിയിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് കുണ്ടറ പോലീസിൽ പരാതി നൽകിയതായും യുവതിയുടെ അമ്മ പറഞ്ഞു.

രാഷ്ട്രീയം വിടാനൊരുങ്ങി ഗൗതം ഗംഭീർ, ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താരം

മുൻ ഇന്ത്യൻ ക്രിക്കറ്റർ ഗൗതം ഗംഭീർ രാഷ്ട്രീയം വിടാനൊരുങ്ങുന്നു. രാഷ്ട്രീയ ചുതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ദേശീയ അധ്യക്ഷനോട് ആവശ്യപ്പെട്ടു. ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള എം.പിയായ ഗൗതം ഗംഭീർ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെയാണ്...

കാശിക്ഷേത്രത്തിന് സമീപത്തെ അനധികൃത മാംസ വിൽപനശാലകൾ പൂട്ടി സീൽ ചെയ്തു

കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത് നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള 26 അനധികൃത മാംസ, മദ്യ വിൽപനശാലകൾ അടച്ചു പൂട്ടിച്ച് അധികൃതർ. മുനിസിപ്പൽ കോർപ്പറേഷൻ സംഘവും പൊലീസും ചേർന്ന് പൂട്ടി സീൽ ചെയ്തത്. വിശ്വനാഥ...

ബെംഗളൂരുവിലെ സ്‌ഫോടനം: മന്ത്രിമാർ പോലീസ് അന്വേഷണത്തെ സ്വാധീനിക്കരുതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത പരാമർശങ്ങൾ നടത്തി കർണാടക മന്ത്രിമാർ പോലീസ് അന്വേഷണത്തെ സ്വാധീനിക്കരുതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. അന്വേഷണത്തെ സ്വാധീനിക്കുന്നതിൽ നിന്നും മുൻവിധികളിൽ നിന്നും വിട്ടുനിൽക്കാൻ സംസ്ഥാന മന്ത്രിമാരോട്...

സിദ്ധാർത്ഥന്റെ മരണം: വിസിയെ സസ്പെന്റ് ചെയ്തതായി ഗവര്‍ണര്‍

യൂണിവേഴ്സിറ്റി വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റി വൈസ് ചാൻസിലറെ സസ്​പെൻഡ് ചെയ്ത് ഗവർണർ. ഡോ.എം.ആർ.ശശീന്ദ്രനാഥിനെയാണ് യൂനിവേഴ്സിറ്റിയുടെ ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്​പെൻഡ് ചെയ്തത്.വിസിയെ സസ്പെന്റ്...

സിദ്ധാർത്ഥന്റെ മരണം: മൂന്നു പേർ കൂടി പിടിയിൽ, 4 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ വീണ്ടും അറസ്റ്റ്. കേസിൽ മൂന്നുപേർ കൂടി പിടിയിലായി. കാശിനാഥൻ, അജയ് കുമാർ എന്നിവർക്ക് പുറമെ മറ്റൊരാൾ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. പത്തനംതിട്ട സ്വദേശിയാണ് അറസ്റ്റിലായ അജയകുമാർ....

മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ പാക്കിസ്ഥാനിൽ മരിച്ചതായി വിവരം

ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ സീനിയർ കമാൻഡറും 2008ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനുമായ അസം ചീമ മരിച്ചതായി വിവരം. പാക്കിസ്ഥാനിലെ ഫൈസലാബാദ് നഗരത്തിൽ വെച്ച് ചീമ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് വിവരം. 2006ൽ മുംബൈയിൽ...

ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ്‌ ദുബായ് ഔട്ട് ലെറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു

പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിച്ചുകൊണ്ട് ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ്‌ ദുബായ് ഔട്ട് ലെറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ദുബായ് ഔട്ട്ലെറ്റ് മാൾ ചെയർമാൻ...

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി. വാണിജ്യ സിലണ്ടറിന്റെ വില 23 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടര്‍ ഒന്നിന് 1960.50 രൂപയായി. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക...