സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു, പ്രതിദിനരോ​ഗികൾ 200ന് മുകളിൽ

കേരളത്തിൽ തുടർച്ചയായി മൂന്നാം ​ദിവസവും ഇരുനൂറിന് മുകളിൽ പ്രതിദിന കൊവിഡ് രോ​ഗികൾ. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 266 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2872 ആയി ഉയർന്നു. രണ്ട് കോവിഡ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ 423 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ കേരളത്തിൽ മാത്രം 266 കോവിഡ് കേസുകൾ ആണ് സ്ഥിരീകരിച്ചത്.

രാജ്യത്ത് സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം മൂവായിരം കടന്നു. നിലവിൽ 3,420 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 640 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

രാജ്യത്തെ 83.97 ശതമാനം കൊവിഡ് രോ​ഗികളും നിലവിൽ കേരളത്തിലാണ്. കർണാടകത്തിലും കൊവിഡ് രോ​ഗികൾ ഉയരുകയാണ്. ഇന്നലെ 70 പുതിയ കേസുകളാണ് കർണാടകത്തിൽ സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ ലഭിച്ച കണക്ക് അനുസരിച്ച്, 17 സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം (266), കർണാടക (70), മഹാരാഷ്ട്ര (15), തമിഴ്നാട് (13), ഗുജറാത്ത് (12) എന്നിവിടങ്ങളിലാണ് രോഗികളേറെയും. കേരളത്തിൽ രണ്ട് മരണങ്ങളും കർണാടകയിലും രാജസ്ഥാനിലും ഓരോ മരണവും റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 5,33,332 ആയി ഉയർന്നു. 1.18 ശതമാനമാണ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 325 പേർ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,44,71,212 ആയി ഉയർന്നു. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനമാണ്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...