വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി; രേഖകൾക്ക് ഫീസില്ല

അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മതിയായ രേഖകളില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകൾ ലഭിക്കുന്നതിന് ഈ കാലയളവിൽ യാതൊരുവിധ ഫീസും ഈടാക്കില്ല. നിലവിൽ ഫീസുള്ള രേഖകൾക്ക് ഈ ഇളവ് ബാധകമായിരിക്കും.

ജനങ്ങൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി തദ്ദേശ സ്വയംഭരണ തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. പൊതുജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഹിയറിംഗ് സെന്ററുകൾ സജ്ജമാക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി.

ഹിയറിംഗ് സെന്ററുകളിൽ വൊളന്റിയർമാരുടെ സേവനവും ആവശ്യത്തിന് ഹിയറിംഗ് ഓഫീസർമാരെയും ഉറപ്പാക്കും. എല്ലാ ഹെൽപ്പ് സെന്ററുകളിലും പൊതുജനങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുമ്പോൾ ഈടാക്കുന്ന ഫീസിൽ കുറവ് വരുത്താൻ ഐടി വകുപ്പിന് നിർദ്ദേശം നൽകി.

ബൂത്ത് ലെവൽ ഓഫീസർമാരില്ലാത്ത പോളിംഗ് സ്റ്റേഷനുകളിൽ രണ്ട് ദിവസത്തിനുള്ളിൽ നിയമനം പൂർത്തിയാക്കും. ഇ.ആർ.ഒ, എ.ഇ.ആർ.ഒ തസ്തികകളിലെ വിരമിക്കൽ മൂലമുള്ള ഒഴിവുകൾ അടിയന്തരമായി നികത്തും. പകരക്കാരെ നിയമിച്ച ശേഷം മാത്രമേ വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് എൽ.പി.ആർ അനുവദിക്കൂ. ഈ കാലയളവിൽ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം അനുവദിക്കില്ല. മുൻകൂർ അനുമതിയില്ലാതെ അവധി എടുക്കാനും പാടില്ല.

കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി വിപുലമായ ബോധവൽക്കരണം നടത്തും. കെ-സ്മാർട്ട് വഴി സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസമുണ്ടെങ്കിൽ പഞ്ചായത്തുകൾ വഴി നേരിട്ട് രേഖകൾ നൽകുന്ന കാര്യം തദ്ദേശ വകുപ്പ് പരിശോധിക്കും. ക്യാമ്പുകളിൽ കെ-സ്മാർട്ട് ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഈ കാര്യങ്ങൾ വിശദമായി വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

അർഹരായ മുഴുവൻ ആളുകൾക്കും വോട്ടവകാശം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ നയം. എസ്.ഐ.ആർ പ്രക്രിയയിൽ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് വില്ലേജ് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ച് വോട്ടവകാശം ഉറപ്പാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത്. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...