ഫോളോവര്‍മാരുടെ എണ്ണം 10 കോടി, എക്‌സില്‍ ഏറ്റവും കൂടുതല്‍പേര്‍ പിന്തുടരുന്ന ലോകനേതാവായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: സാമൂഹികമാധ്യമമായ എക്‌സില്‍ ഏറ്റവും കൂടുതല്‍പേര്‍ പിന്തുടരുന്ന ലോകനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ എക്‌സ് ഫോളോവര്‍മാരുടെ എണ്ണം 10 കോടി (100 മില്യണ്‍) കവിഞ്ഞതായി നരേന്ദ്രമോദിതന്നെയാണ് എക്സിലൂടെ അറിയിച്ചത്. 2009-ല്‍ അക്കൗണ്ട് ആരംഭിച്ചതുമുതല്‍ എക്‌സില്‍ (അന്ന് ട്വിറ്റര്‍) സജീവമാണ് മോദി.

അതേസമയം, ആഗോള രാഷ്ട്രീയനേതാക്കളെ പരിഗണിക്കുമ്പോൾ ഏറ്റവുംകൂടുതല്‍ എക്‌സ് ഫോളോവേഴ്‌സുള്ള രണ്ടാമത്തെ നേതാവാണ് നരേന്ദ്രമോദി. ബറാക്ക് ഒബാമയാണ് മോദിക്ക് മുന്നിലുള്ള രാഷ്ട്രീയനേതാവ്. 13.17 കോടി പേരാണ് ഒബാമയെ എക്‌സില്‍ പിന്തുടരുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളിലാണ് മോദിയുടെ എക്‌സ് ഫോളോവര്‍മാരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചത്. മൂന്ന് വര്‍ഷത്തിനിടെ 30 ലക്ഷം പേരാണ് എക്‌സില്‍ പുതുതായി മോദിയെ ഫോളോ ചെയ്തത്. വിരാട് കോലി (6.41 കോടി), നെയ്മര്‍ ജൂനിയര്‍ (6.36 കോടി), ടെയ്‌ലര്‍ സ്വിഫ്റ്റ് (9.53 കോടി), ലേഡി ഗാഗ (8.31 കോടി), കിം കര്‍ദാഷിയാന്‍ (7.52 കോടി) എന്നിവരേക്കാള്‍ ഫോളോവര്‍മാര്‍ എക്‌സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ട്.

ഇന്ത്യയിലെ രാഷ്ട്രീയ എതിരാളികളെല്ലാവരും എക്സ് ഫോളോവർമാരുടെ എണ്ണത്തിന്റെ കാര്യത്തിൽ മോദിയേക്കാള്‍ ബഹുദൂരം പിന്നിലാണ്. രാഹുല്‍ ഗാന്ധിയെ 2.64 കോടി പേരും അരവിന്ദ് കെജ്‌രിവാളിനെ 2.75 കോടി പേരുമാണ് എക്‌സില്‍ പിന്തുടരുന്നത്. അഖിലേഷ് യാദവ് (1.99 കോടി), മമത ബാനര്‍ജി (74 ലക്ഷം), ലാലു പ്രസാദ് യാദവ് (63 ലക്ഷം), തേജസ്വി യാദവ് (52 ലക്ഷം), ശരദ് പവാര്‍ (29 ലക്ഷം) എന്നിവരും മോദിയേക്കാള്‍ ബഹുദൂരം പിന്നിലാണ്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലും മോദിക്ക് വലിയ ഫോളോവര്‍മാരാണ് ഉള്ളത്. മോദിയുടെ യൂട്യൂബ് ചാനലിന് 2.5 കോടി സബ്ക്‌സ്‌ക്രൈബര്‍മാര്‍ ഉള്ളപ്പോള്‍, ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തെ 9.1 കോടി പേരാണ് ഫോളോ ചെയ്യുന്നത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...