ചെന്നൈ: ചെന്നൈയ്ക്ക് അടുത്തുള്ള കീഴ് വീഥി ഗ്രാമത്തിലെ ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിനിടെ ക്രയിൻ മറിഞ്ഞുവീണു മൂന്നുപേർ മരിച്ചു. മുത്തുകുമാർ, ഭൂപാലൻ, ജ്യോതി ബാബു എന്നിവരാണ് മരണമടഞ്ഞത്. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. മന്തി അമ്മൻ ക്ഷേത്രത്തിൽ നടന്ന ദ്രൗപതി അമ്മൻ ഉത്സവചടങ്ങുകൾക്കിടയാണ് അപകടമുണ്ടായത്.
ഉത്സവചടങ്ങിന്റെ ഭാഗമായി ക്രയിനിൽകയറി നിന്നുകൊണ്ട് മാല ചാർത്തുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ക്രയിൻ താഴേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മൂന്നുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പത്തോളം പേരെ അറക്കോണത്തും തിരുവള്ളൂരും ഉള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.