തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും നാളെ വോട്ടെടുപ്പ് നടക്കും. പരസ്യപ്രചാരണം ഇന്നത്തെ അവസാനിച്ചിരുന്നു. തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. നാളെ രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 5,73, 43,291വോട്ടർമാർക്കായി 75,064 പോളിംഗ് സ്റ്റേഷൻ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.
പശ്ചിമ ബംഗാളിൽ ഇന്നത്തെ ഘട്ടത്തിൽ ഉൾപ്പെട്ട 16 ജില്ലകളിലെ 152 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. ശേഷിക്കുന്ന 142 മണ്ഡലങ്ങളിൽ ഏപ്രിൽ 29നാണ് തെരെഞ്ഞെടുപ്പ് നടക്കുക. 1,478 സ്ഥാനാർത്ഥികളുടെ രാഷ്ടീയവിധി നാളെ തീരുമാനിക്കും
കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തെരെഞ്ഞടുപ്പ് ഫലം മെയ് നാലിനാണ് പ്രഖ്യാപിക്കുക.

