തിഹാർ ജയിലിൽ അധികം സംസാരിക്കാതെ തഹാവൂർ റാണ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണയെ തിഹാർ ജയിലിലെ ഹൈ റിസ്ക് തടവുകാരുള്ള ഒരു വാർഡിലാണ് പാർപ്പിച്ചിരിക്കുന്നത്. റാണയുടെ അടുത്ത സെല്ലുകളിൽ ആറ് ഹൈ റിസ്ക് തടവുകാരുണ്ട്, അതിൽ ഗുണ്ടാസംഘ തലവന്മാരുണ്ട്. പക്ഷേ ഓരോരുത്തരും പ്രത്യേക സെല്ലിലാണ്, അതിനാൽ പരസ്പരം ആശയവിനിമയം നടത്താൻ കഴിയില്ല.

റാണ ജയിലിലെ 1784-ാം നമ്പർ തടവുകാരനാണ്. റാണയെ പാർപ്പിച്ചിരിക്കുന്ന ബ്ലോക്കിൽ ജയിലിലെ മറ്റു ബ്ലോക്കുകളെ അപേക്ഷിച്ച് തടവുകാരുടെ എണ്ണം വളരെ കുറവാണ്. റാണയെ പാർപ്പിച്ചിരിക്കുന്ന വാർഡ് ഒരു പ്രത്യേക വാർഡാണെന്നും മറ്റ് വാർഡുകളിലെ ഒരു തടവുകാരനെയും ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും തിഹാർ ജയിലിലെ വൃത്തങ്ങൾ പറഞ്ഞു. “റാണ ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കൂ. അദ്ദേഹത്തിന് രണ്ട് ആവശ്യങ്ങളുണ്ടായിരുന്നു: പുസ്തകങ്ങളും ഒരു വെസ്റ്റേൺ ടോയ്‌ലറ്റും,” വൃത്തങ്ങൾ പറഞ്ഞു. റാണയ്ക്ക് ആറ് പുതപ്പുകളും ഒരു ഫാനും അനുവദിച്ചിട്ടുണ്ട്.

“രാവിലെ 7 മണിയോടെ പ്രഭാതഭക്ഷണമായി ചായ, ബിസ്കറ്റ്, ബ്രെഡ്, ഡാലിയ (പൊടിച്ച ഗോതമ്പ്) എന്നിവ നൽകും. ഉച്ചഭക്ഷണത്തിന് ദാൽ, ചോറ്, സബ്സി, വൈകുന്നേരം ചായയ്‌ക്കൊപ്പം സ്നാക്സ്, അത്താഴത്തിന് ചോറും സബ്സിയും ദാലും നൽകും. പക്ഷേ അദ്ദേഹം അധികം കഴിക്കാറില്ല,” വൃത്തങ്ങൾ പറഞ്ഞു. “റാണയുടെ എല്ലാ പ്രവൃത്തികളും നിരീക്ഷിക്കാൻ അദ്ദേഹത്തിന്റെ സെല്ലിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, അദ്ദേഹം 24×7 നിരീക്ഷണത്തിലാണ്. ഈ സെല്ലിൽ പ്രത്യേക പാചകക്കാർ ഉണ്ട്. ഭക്ഷണം തയ്യാറാക്കിയ ശേഷം, വിളമ്പുന്നതിന് മുമ്പ് ജയിൽ ജീവനക്കാർ രുചിച്ചുനോക്കാറുണ്ട്,” വൃത്തങ്ങൾ പറഞ്ഞു.

2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് തഹാവൂർ റാണ. കനേഡിയൻ പൗരത്വമുള്ള പാക്കിസ്ഥാൻ മുൻ ആർമി ഡോക്ടറാണ്. മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ പാക്കിസ്ഥാൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി തഹാവൂർ റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...