വാട്സ് ആപ്പിനും മെറ്റയ്ക്കും സുപ്രീം കോടതിയുടെ കടുത്ത താക്കീത്, ‘ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ രാജ്യം വിട്ട് പോകാം’

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഉള്ള നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് വാട്സ് ആപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതിയുടെ കടുത്ത താക്കീത്. വാട്സാപ്പിൻ്റെ വിവാദമായ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മെറ്റയ്ക്കെതിരെ ആഞ്ഞടിച്ചത്.

“ഞങ്ങളുടെ രാജ്യത്തിൻ്റെ സ്വകാര്യത വെച്ച് കളിക്കാൻ നിങ്ങളെ അനുവദിക്കില്ല. നിങ്ങളുടെ പക്കലുള്ള വിവരങ്ങളിൽ നിന്ന് ഒരു അക്കം പോലും ആരുമായും പങ്കിടാൻ ഞങ്ങൾ സമ്മതിക്കില്ല,” ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. മെറ്റാ, വാട്‌സാപ്പ് തുടങ്ങിയവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. വാട്‌സാപ്പിന്റെ 2021 ലെ സ്വകാര്യത നിയമവും ആയി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്‌സാപ്പ് വിവരങ്ങൾ പങ്കിട്ടതിനാണ് പിഴ ചുമത്തിയിരുന്നത്. ഇതിനെ ചോദ്യം ചെയ്ത മെറ്റയും, വാട്‌സാപ്പും നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. ഉപഭോക്താക്കളുടെ സ്വഭാവവും താല്പര്യങ്ങളും വിശകലനം ചെയ്ത് പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അവകാശലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡോക്ടറുമായി നടത്തിയ സ്വകാര്യ ചാറ്റുകൾക്ക് പിന്നാലെ മരുന്നുകളുടെ പരസ്യം ഫോണിൽ വരുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. വ്യക്തിഗത വിവരങ്ങൾ ഇത്തരത്തിൽ കച്ചവട ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് പൗരന്മാരുടെ മൗലികാവകാശത്തെ ബാധിക്കുന്ന ഒന്നാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

മെറ്റയുമായി ഡാറ്റ കൈമാറ്റത്തിൻ്റെ പേരിൽ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കാനാവില്ലെന്നും പൗരന്മാരുടെ സ്വകാര്യത ഒരു കമ്പനിയുടെയും ബിസിനസ് താല്പര്യങ്ങൾക്കായി വിട്ടുകൊടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വാട്സാപ്പ് നിലവിൽ വിപണിയിൽ ഒരു കുത്തകയായി മാറിയിരിക്കുകയാണെന്നും ഉപഭോക്താക്കൾക്ക് മറ്റ് വഴികളില്ലാത്ത സാഹചര്യം മുതലെടുക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
വാട്സാപ്പ് ഉപഭോക്താക്കളുടെ ഡാറ്റ മെറ്റയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായോ മറ്റ് കമ്പനികളുമായോ പങ്കിടില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി മെറ്റയോട് ആവശ്യപ്പെട്ടു. ഇത്തരം ഒരു ഉറപ്പ് നൽകിയില്ലെങ്കിൽ കമ്പനിയുടെ അപ്പീലുകൾ തള്ളിക്കളയുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾക്ക് ഡാറ്റ പങ്കിടേണ്ടതില്ലെന്ന് തീരുമാനിക്കാനുള്ള വ്യക്തമായ ‘ഒപ്റ്റ് ഔട്ട്’ (Opt-out) സംവിധാനം നൽകണമെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മെറ്റ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ആഗോള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന വാട്സാപ്പിന്റെ വാദവും മാതൃകമ്പനിയുമായി മാത്രമേ ഡാറ്റ പങ്കിടുന്നുള്ളൂ എന്ന മെറ്റയുടെ വാദവും കോടതി തള്ളി. വാണിജ്യപരമായ ലാഭത്തിന് വേണ്ടി ജനങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി അടുത്ത ആഴ്ചത്തേക്ക് മാറ്റി.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...