സൽമാൻ ഖാന് പിന്നാലെ നടൻ ഷാരൂഖ് ഖാനും ഭീഷണി

സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭീഷണി. ഫൈസാൻ ഖാൻ എന്നയാളുടെ ഫോൺ ഉപയോഗിച്ചാണ് ഭീഷണയെത്തിയിരിക്കുന്നത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. മുംബൈ ബാന്ദ്രയിലെ പോലീസ് സ്‌റ്റേഷനിലേക്ക് ആണ് നേരിട്ട് കോൾ എത്തിയിരിക്കുന്നത്. ബാന്ദ്ര പൊലീസ് കേസ് അന്വേഷിക്കാൻ തുടങ്ങി. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ‍ നിന്നാണ് കോൾ വന്നിരിക്കുന്നത്. പൊലീസ് സംഘം റായ്പൂരിൽ എത്തിയിട്ടുണ്ട്.

ഫോൺ നമ്പർ വഴിയാണ് ഫൈസാൻ്റെ ലൊക്കേഷൻ പോലീസ് കണ്ടെത്തിയത് . ‘ കിങ് ഖാൻ’ എന്ന പേരിൽ ആണ് ഷാരൂഖ് ഖാൻ ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ താരത്തിനെതിരെ ഇത്തരത്തിൽ വധിഭീഷണി വന്നിരുന്നു. ‘പത്താൻ’, ‘ജവാൻ’ എന്നീ രണ്ട് സിനിമകളുടെ വിജയത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന് ഭീഷണിയെത്തിയത്. തുടർന്ന് പോലീസ് അദ്ദേഹത്തിന് വെെ പ്ലസ് സുരക്ഷ നൽകാൻ തീരുമാനിച്ചു. ആയുധധാരികളായ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ എപ്പോഴും അദ്ദേഹത്തിനൊപ്പം ഉണ്ടായിരിക്കും. സിനിമയിൽ ഷാരൂഖ് ഖാൻ മുംബൈ അധോലോകം പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷാരൂഖ് ഖാന് വധഭീഷണി നേരിട്ടതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ സുരക്ഷ Y+ ലെവലിലേക്ക് വർധിപ്പിച്ചിരുന്നു. 24 മണിക്കൂറും സായുധരായ ആറ് ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം ഉണ്ടെന്ന് ഇത് ഉറപ്പാക്കുന്നു; നേരത്തെ ആയുധധാരികളായ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

സൽമാൻ ഖാന് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി ലഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഷാറൂഖിന് നേരെയും ഭീഷണി വരുന്നത്. കൃഷ്ണമൃഗത്തെ കൊന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് സൽമാനെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തിയ സംഘം മോചനദ്രവ്യമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടിരുന്നു. സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയതിന് ആണ് കർണാടകയിൽ ഭിഖാറാം ജലറാം ബിഷ്‌ണോയ് എന്നയാൾ അറസ്റ്റിലായത്. ഒക്‌ടോബർ 12ന് മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖ് കൊല്ലപ്പെട്ടതിനെ തുടർന്ന് നടൻ്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. ദസറയോടനുബന്ധിച്ച് മകൻ്റെ ഓഫീസിന് പുറത്ത് പടക്കം പൊട്ടിക്കുന്നതിനിടെയാണ് ബാബ സിദ്ദിഖ് കൊല്ലപ്പെട്ടത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...