ശ്രീനഗർ : സുരക്ഷാ വീഴ്ചയെ മുൻനിർത്തി ജമ്മുവിലെ ബനിഹാളിൽ ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവച്ചു. ജോഡോ യാത്ര ബനിഹാളിൽ എത്തിയപ്പോൾ ജനക്കൂട്ടം യാത്രയ്ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും യാത്ര തുടരുക എന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
വൻ ജനാവലിയോടൊപ്പം ഇന്ന് രാവിലെയാണ് ജോഡോയാത്ര വീണ്ടും ആരംഭിച്ചത്. ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡണ്ടുമായ ഒമർ അബ്ദുല്ലയും ബനിഹാളിൽ യാത്രക്കൊപ്പം ചേർന്നിരുന്നു. ജോഡോ യാത്ര കാശ്മീരിൽ കടക്കുന്ന സമയം മുതൽ സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് സുരക്ഷ ഉറപ്പാക്കുന്നതുവരെ യാത്ര താൽപര്യമായി നിർത്തിവെച്ചത്.