‘നീ പോ മോനെ വിജയാ… പ്രായമായില്ലേ?: പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

‘ഡാഷ് മോനെ രേവന്താ’ വിളിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ‘നീ പോ മോനെ വിജയാ’ എന്ന പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചു. ബൈ ബൈ പിണറായി എന്നും പ്രായമായില്ലേ വിശ്രമിക്കൂ എന്നും രേവന്ത് റെഡ്ഡി പറഞ്ഞു. യുവത്വം റെഡിയാണ് കേരളം ഭരിക്കാൻ. തെലങ്കാന കേരളത്തെ പിന്തുണയ്ക്കുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.പിണറായിയുടെ മൂത്ത സഹോദരനാണ് മോദി. പിണറായിയുടെ റോൾ മോഡൽ നരേന്ദ്രമോദിയാണ്. പിണറായി വിജയന്റെ അധിക്ഷേപം അനുഗ്രഹമായി എടുക്കുന്നു. വയസിനെയും പദവിയേയും മാനിക്കുന്നു. കേരളത്തിലെ ജനതയോടുള്ള സ്നേഹം കൊണ്ട് മോശമായ ഭാഷയിൽ ഇതിന് മറുപടി പറയുന്നില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ സിനിമ സ്റ്റൈലിൽ വെല്ലുവിളി ഉയർത്തിയത്. മോഹൻലാൽ ചിത്രത്തിലെ പ്രശസ്തമായ “നീ പോ മോനേ വിജയാ” എന്ന ഡയലോഗ് അനുകരിച്ചുകൊണ്ട് പിണറായി വിജയന്റെ ‘എക്സ്പയറി ഡേറ്റ്’ കഴിഞ്ഞുവെന്നും കേരളത്തിൽ ഉടൻ യുഡിഎഫ് അധികാരം പിടിക്കുമെന്നും രേവന്ത് റെഡ്ഡി റോഡ് ഷോയ്ക്കിടെ പരിഹസിച്ചിരുന്നു. ഇതിന് വാർത്താസമ്മേളനത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. നീ പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമശത്തിന്, ഡാഷ് മോനെ രേവന്താ എന്നായിരുന്നു പിണറായി വിജയന്റെ മറുപടി. തെലങ്കാനയിൽ നിന്ന് ഒന്നും പഠിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ പിണറായി വിജയനുള്ള കത്തിലും നീ പോ മോനെ വിജയാ പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചു. ഇതിനാണ് ഇന്ന് പിണറായി വിജയന്റെ മറുപടി നൽകിയത്.”ഡാഷ് മോനേ രേവന്താ… മറുപടി പിന്നാലെ വരുന്നുണ്ട്” എന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

നീ പോ മോനെ വിജയാ എന്ന പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചു. താങ്കളുടെ പ്രായത്തെയും പദവിയെയും ബഹുമാനിക്കുന്നു. നിങ്ങളെന്നെ അപമാനിച്ചോളൂ. പക്ഷേ കേരളത്തിലെ സഹോദരങ്ങളെ അപമാനിക്കരുതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. മെസ്സിയെ കൊണ്ടുവരാൻ നോക്കി നടന്നോ? അടുത്ത ഒരു വർഷത്തിൽ മെസ്സിയും റൊണാൾഡോയും കേരളത്തിൽ വരും. ഇതെന്റെ ആറാമത്തെ ഗ്യാരണ്ടിയാണെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. തൻ തെലങ്കാനയിൽ നടപ്പിലാക്കിയ പദ്ധതികൾ കേരളത്തിലും പ്രാവർത്തികമാകും. പിണറായി വിജയൻ നടപ്പിലാക്കിയത് പോലെയല്ല. കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്ന് രേവന്ത് റെഡ്ഡി വ്യക്തമാക്കി.

മുണ്ടത്തിക്കോട് സ്ഫോടനം; ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അനുശോചനം രേഖപ്പെടുത്തി. സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവർക്കും ലുലു ഗ്രൂപ്പ് സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന്...

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം

മലപ്പുറം മൈലാടി വെള്ളൂർ റോഡിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റിൽ തീപിടുത്തം. യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. സമീപത്തെ ഇലക്ട്രിക് ലൈനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് തെങ്ങോല കത്തുകയും, അവിടെനിന്ന്...

മുണ്ടത്തിക്കോട് ദുരന്തം; അപകടകാരണം കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് കാരണം കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ പ്രാഥമികമായി വിലയിരുത്തി. ഷോർട്ട് സർക്യൂട്ട് മൂലമാണോ സ്ഫോടനം ഉണ്ടായതെന്ന കാര്യത്തിലാണ് ഇപ്പോൾ പ്രധാനമായും പരിശോധന നടക്കുന്നത്. ഇലക്ട്രിക്കൽ...

എന്തിനും തയ്യാറായിരിക്കാൻ നിർദ്ദേശം, ആക്രമണം വേണ്ട: ഡൊണാൾഡ് ട്രംപ്, ഹോർമുസിൽ കപ്പലിന് നേരെ വെടിവെപ്പ്

ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായും എന്നാൽ നാവിക ഉപരോധം തുടരുമെന്നും ഡൊണാൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം എന്തിനും തയ്യാറായിരിക്കാൻ സേനകൾക്ക്...

പാറമേക്കാവിന്റെ വെടിക്കോപ്പ് നിർമാണത്തിന് പാലക്കാട് ജില്ലാ കളക്ടറുടെ സ്റ്റോപ്പ് മെമോ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. പാലക്കാട് ജില്ലാ കളക്ടറാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ...

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം; പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും

തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന. വെടിക്കെട്ട് പൂർണമായും ഒഴിവാക്കുന്നത് സംബന്ധിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ആലോചനകൾ നടത്തുകയാണ്. തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി...

വാൽപ്പാറ അപകടത്തിൽ ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. മലപ്പുറം പള്ളിപ്പറമ്പ് സ്കൂൾ ഡ്രൈവർ നൗഷാദ് അലിയാണ് ഇന്ന് മരിച്ചത്. കൊയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. തീവ്രപരിചരണവിഭാ​ഗത്തിൽ കഴിയവെ പുലർച്ചെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ...

മുണ്ടത്തിക്കോട് സ്ഫോടനം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ, പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം സർക്കാർ തീരുമാനിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന്...