മണിപ്പൂരിൽ കുകി പീപ്പിൾസ് അലയൻസ് ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു

മണിപ്പൂരിൽ എൻഡിഎ സഖ്യകക്ഷിയായ കുകി പീപ്പിൾസ് അലയൻസ് ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. എൻഡിഎ വിടുന്ന കാര്യം വ്യക്തമാക്കി കെപിഎ പ്രസിഡന്‍റ് ടോങ്മാങ് ഹോകിപ് ഗവർണർക്ക് കത്തയച്ചു. “നിലവിലെ അവസ്ഥ സൂക്ഷ്മമായി വിലയിരുത്തി മണിപ്പൂരിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ ഫലവത്തല്ല എന്ന് മനസ്സിലാക്കുന്നു, അതനുസരിച്ച്, മണിപ്പൂർ സർക്കാരിനുള്ള കെപി‌എയുടെ പിന്തുണ ഇതിനാൽ പിൻവലിച്ചു, ഇനി അത് അസാധുവായി കണക്കാക്കാം” -കത്തിൽ പറയുന്നു.

മണിപ്പൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് കുകി പീപ്പിൾസ് അലയൻസ് മുന്നണി വിട്ടത്. എന്നാല്‍ രണ്ട് എംഎൽഎമാരുടെ കെപിഎയുടെ പുറത്തുപോകൽ ഭരണകക്ഷിയെ ബാധിക്കില്ല. 60 അംഗ നിയമസഭയിൽ 32 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇതിനുപുറമെ എൻപിഎഫിന്റെ അഞ്ച് എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ബിജെപിക്ക് ഒപ്പമുണ്ട്. പ്രതിപക്ഷ നിരയിൽ എൻപിപി 7, കോൺഗ്രസ് 5, ജെഡി (യു) 6 എന്നിങ്ങനെയാണ് കക്ഷി നില.

മണിപ്പൂരിലെ മൊത്തം ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി സമൂഹം കൂടുതലും ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്. 40 ശതമാനത്തിൽ താഴെയുള്ളവരും മലയോര ജില്ലകളിൽ താമസിക്കുന്നവരുരുമായ നാഗകളും കുക്കികളുമാണ് സംസ്ഥാനത്തെ മറ്റ് ഗോത്ര വർഗ സമുദായങ്ങൾ. സാമ്പത്തിക ആനുകൂല്യങ്ങളും ക്വാട്ടയും പങ്കിടുന്നതിനെച്ചൊല്ലി സംസ്ഥാനത്തെ ഗോത്രവർഗേതര വിഭാഗമായ മെയ്തികൾ, ന്യൂനപക്ഷ കുക്കി ഗോത്രവർഗക്കാരുമായി ഏറ്റുമുട്ടിയതോടെയാണ് അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ആരംഭിച്ചത്. മെയ് 3 ന് വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ, പട്ടികവർഗ്ഗ പദവിക്ക് വേണ്ടിയുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് ശേഷമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിൽ ഇതുവരെ 160-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...