“എൻ്റെ മകൻ എവിടെ”? കേന്ദ്ര ഇടപെടൽ തേടി കാണാതായ നാവികൻ്റെ പിതാവ്

ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ സാഹിൽ വർമയെ കപ്പലിൽ നിന്ന് കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു. ഇതുവരെ മകനെ കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതോടെ പിതാവ് സുബാഷ് ചന്ദർ കേന്ദ്ര സർക്കാരിൻ്റെ സഹായം തേടി. ജമ്മുവിലെ ഗൗ മൻഹാസനിൽ താമസിക്കുന്ന സുബാഷ് ചന്ദറും അമ്മ രമാ കുമാരിയും കാണാതായ മകൻ്റെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ എന്നിവരുടെ ഇടപെടലാണ് തേടിയത്.

കുടുംബവുമായി പങ്കുവെച്ച രേഖാമൂലമുള്ള വിവരങ്ങളിൽ ചന്ദർ അതൃപ്തി പ്രകടിപ്പിച്ചു. “രണ്ട് ദിവസം മുമ്പ് മകനെ കപ്പലിൽ വച്ച് കാണാതായതായി ഫെബ്രുവരി 29 ന് ഒരു കോൾ ലഭിച്ചു…ഞങ്ങൾ അവനുമായി അവസാനമായി സംസാരിച്ചത് ഞായറാഴ്ച (ഫെബ്രുവരി 25) ആണ്. അവന് എന്ത് സംഭവിച്ചുവെന്ന് ഒന്നും അറിയില്ല.” നീതി വേണമെന്നും തൻ്റെ മകൻ എവിടെയാണെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
“നാവികസേനയുടെ കപ്പലിൽ നിന്ന് ഒരു സൈനികനെ കാണാതായതും കണ്ടെത്താനാകാത്തതും അതിശയകരമാണ്. കപ്പലിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ കടലിൽ വീഴുന്ന ആരെയും കണ്ടില്ലെന്നാണ് പറഞ്ഞത്. പിന്നെ എൻ്റെ മകൻ എവിടെ?” പിതാവ് സുബാഷ് ചന്ദർ ചോദിച്ചു.

നാവികനായ സാഹിൽ വർമയെ ഫെബ്രുവരി 27 ന് നാവിക കപ്പലിൽ നിന്ന് കാണാതായിരുന്നു. സഹിൽ വർമയെ കാണാതായി എട്ട് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് സഹിലിന്റെ പിതാവ് കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെടുന്നത്. എട്ട് ദിവസമായി നിരവധി കപ്പലുകളും വിമാനങ്ങളും ഉൾപ്പെടുന്ന നാവികസേന സംഘം ഉദ്യോഗസ്ഥനായി തിരച്ചിൽ നടത്തുകയാണ്. സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മുവിലെ ഘൗ മൻഹാസൻ സ്വദേശിയാണ് കാണാതായ സഹിൽ വർമ. കഴിഞ്ഞ മാസം 27 നാണ് കപ്പലിൽ നിന്ന് സഹിലിനെ കാണാതായത്. രണ്ട് ദിവസത്തിന് ശേഷം 29 നാണ് സഹിലിനെ കാണാനില്ലെന്ന വിവരം പിതാവ് സുബാഷ് ചന്ദറിനും അമ്മ രമാ കുമാരിക്കും ലഭിക്കുന്നത്. ഫെബ്രുവരി 25 നാണ് ഇരുവരും മകനോട് അവസാനമായി സംസാരിക്കുന്നത്. അതിനുശേഷം എന്താണ് സംഭവിച്ചതെന്നറിയില്ലെന്ന് കുടുംബം പറയുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...