ഇന്ത്യയിലെ ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റ്; “88 B 8888” വീണ്ടും ലേലത്തിന്

ഹരിയാനയിലെ സോനിപത്തിൽ കഴിഞ്ഞ ദിവസം നടന്ന വാഹനങ്ങളുടെ വിഐപി രജിസ്ട്രേഷൻ നമ്പറുകൾക്കായുള്ള ലേലം രാജ്യവ്യാപകമായി ശ്രദ്ധനേടിയിരുന്നു. “HR88B8888” എന്ന ഫാൻസി നമ്പറായിരുന്നു വാർത്തകളിലെ താരം. നമ്പരിലെ കൗതുകം പോലെ ഇത് സ്വന്തമാക്കിയ ലേലത്തുകയും ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. 1.17 കോടി എന്ന ഭീമൻ തുകയ്ക്കാണ് ട്രാൻസ്പോർട്ടേഷൻ സ്ഥാപനമായ റോമുലസ് സൊല്യൂഷൻസിന്റെ ഡയറക്ടർ സുധീർ കുമാർ നമ്പർ സ്വന്തമാക്കിയത്. 45 പേർ പങ്കെടുത്ത വാശിയേറിയ ഓൺലൈൻ ലേലത്തിലൂടെയായിരുന്നു സുധീർ കുമാർ നമ്പർ വിളിച്ചെടുത്തത്. സംഭവം സോഷ്യൽ മീഡിയയിലടക്കം വൈറലായിരുന്നു.

നമ്പർ വീണ്ടും ലേലത്തിൽ എത്തുകയാണ്. ലേലം നടന്ന അഞ്ചു ദിവസത്തിനുള്ളിൽ നമ്പർ സ്വന്തമാക്കിയ വ്യക്തി മുഴുവൻ തുകയും അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഡിസംബർ 1 ന് സമയപരിധി അവസാനിച്ചിട്ടും സുധീർ പണമടിച്ചിട്ടില്ല. ഇതോടെ നമ്പർ വീണ്ടും ലേലത്തിൽ വരുമെന്നാണ് വിവരം.

ശനിയാഴ്ച രാത്രി രണ്ടുതവണ ഇയാൾ പണം അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം ഇടപാട് നടന്നില്ലെന്നാണ് സുധീർ കുമാർ പറയുന്നത്. കൂടാതെ, ഇത്ര വലിയ തുകയ്ക്ക് ഒരു നമ്പർ പ്ലേറ്റ് സ്വന്തമാക്കിയതിൽ വീട്ടുകാർക്ക് എതിർപ്പുണ്ടെന്നും സുധീർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു.

അതേസമയം, സെക്യൂരിറ്റി ഡെപ്പോസിറ്റായി 10,000 രൂപയും രജിസ്ട്രേഷൻ ഫീസായി 1,000 രൂപയും​ അടക്കം 11,000 രൂപ മാത്രമാണ് നമ്പരിനായി സുധീർ മുൻകൂറായി അടച്ചിരുന്നത്. നിലവിൽ ഹരിയാനയുടെ മോട്ടോർ വാഹന വകുപ്പിന്റെ ലേല വെബ്സൈറ്റിൽ “HR88B8888” എന്ന നമ്പർ പ്ലേറ്റ് ലിസ്റ്റു ചെയ്തിട്ടില്ല. ഉടൻ തന്നെ നമ്പർ വീണ്ടും ലേലത്തിനെത്തുമെന്നാണ് വിവരം. അടുത്തിടെ കേരളത്തിൽ, 46 ലക്ഷം രൂപയ്ക്ക് “0007” എന്ന നമ്പർ വ്യവസായി സ്വന്തമാക്കിയിരുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...