ചെന്നൈയിലെ വെള്ളപ്പൊക്കം: സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നൈയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴ വേളാച്ചേരി, താംബരം തുടങ്ങിയ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. ചെന്നൈയിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായ മൂന്നാം ദിവസവും പാൽ ഉൾപ്പടെയുള്ള ആവശ്യ സാധനങ്ങളുടെ വിതരണം തടസ്സപ്പെട്ടതായും റിപോർട്ടുകൾ ഉണ്ട്.

ചൊവ്വാഴ്ച ആന്ധ്രാപ്രദേശ് തീരത്ത് വീശിയടിച്ച മിഷോങ് ചുഴലിക്കാറ്റിന്റെ ആഘാതത്തെ തുടർന്ന് ചെന്നൈയിൽ കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തു. തുടർച്ചായി പെയ്ത ഈ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. വീടുകളിലേക്ക് വെള്ളം കയറി, തെരുവുകൾ നദികളായി, മരങ്ങളും വൈദ്യുത തൂണുകളും തകർന്നു, വാഹനങ്ങൾ ഒഴുകിപ്പോകുകയും പൂർണ്ണമായും വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലെ വിവിധ പ്രദേശങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഇപ്പോഴും വൈദ്യുതി തടസ്സം നേരിടകയാണ്. മുടിച്ചൂരിലെ സന്നദ്ധപ്രവർത്തകർ വ്യാഴാഴ്ച മുട്ടോളം വെള്ളത്തിലൂടെ സഞ്ചരിച്ചാണ് ഭക്ഷണപ്പൊതികളും വെള്ളക്കുപ്പികളും വിതരണം ചെയ്തത്.

അതേസമയം പ്രളയക്കെടുതിയിൽ ചുഴലിക്കാറ്റ് ദുരിതാശ്വാസമായി തമിഴ്‌നാടിന് രണ്ടാം ഗഡുവായ 450 കോടി അനുവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകി.
കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈയിലെ പല പ്രദേശങ്ങളിലും സർക്കാർ നടത്തുന്ന ആവിൻ ബൂത്തുകളിൽ പാലിന് ക്ഷാമം നേരിടുന്നതായി താമസക്കാർ അറിയിച്ചു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...