ഡാബർ ച്യവനപ്രാശിനെതിരെ പരസ്യം, പതഞ്ജലി ആയുർവേദത്തിന് ഇടക്കാല ഉത്തരവിൽ വിലക്ക്

ഡാബർ ച്യവനപ്രാശിനെ ലക്ഷ്യം വച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദത്തെ ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വിലക്കി. പതഞ്ജലി തങ്ങളുടെ ജനപ്രിയ ഉൽപ്പന്നങ്ങളിലൊന്നിനെക്കുറിച്ച് അപകീർത്തികരമായ പരസ്യങ്ങൾ നൽകുന്നുവെന്ന് ആരോപിച്ച് ഡാബർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് മിനി പുഷ്കർണയുടെ ഉത്തരവ്.

ആയുർവേദ ഗ്രന്ഥങ്ങളുടെയും ക്ലാസിക്കൽ ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തിൽ ച്യവനപ്രാശം നിർമ്മിച്ച ഒരേയൊരു സ്ഥാപനം തങ്ങളാണെന്ന് പതഞ്ജലി പരസ്യത്തിൽ അവകാശപ്പെട്ടു, ഡാബർ പോലുള്ള മറ്റ് ബ്രാൻഡുകൾക്ക് ആധികാരികമായ അറിവില്ലെന്ന് ഇത് സൂചിപ്പിക്കുന്നു.

പരസ്യത്തിൽ ഇങ്ങനെ പറയുന്നു: “ജിങ്കോ ആയുർവേദ് ഔർ വേദോ കാ ഗ്യാൻ നഹി, ചരക്, സുശ്രുത്, ധന്വന്തരി ഔർ ച്യവനഋഷി കേ പരമ്പര മേ ‘ഒറിജിനൽ’ ച്യവൻപ്രശ് കൈസേ ബനാ പയേംഗേ?”

ഈ പരസ്യങ്ങൾ ഉടനടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡാബർ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും ബ്രാൻഡിന്റെ പ്രശസ്തിക്ക് ഉണ്ടായ നാശനഷ്ടത്തിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. പതഞ്ജലിയുടെ ച്യവനപ്രാഷ് മാത്രമാണ് യഥാർത്ഥ ഉൽപ്പന്നം എന്ന് പരസ്യം തെറ്റായി അവകാശപ്പെട്ടുവെന്ന് ഡാബർ ഹർജിയിൽ പറഞ്ഞു. കൂടാതെ, 40 ഔഷധസസ്യങ്ങൾ അടങ്ങിയ ച്യവനപ്രാഷിനെ “സാധാരണ” എന്ന് പതഞ്ജലി പരസ്യങ്ങളിൽ പരാമർശിച്ചതിനെ ഡാബർ എതിർത്തു.

ഇത്തരം പരസ്യങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും കർശനമായ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉൽപ്പന്നങ്ങളിലുള്ള വിശ്വാസം തകർക്കുകയും ചെയ്യുന്നുവെന്ന് ഡാബർ ഹർജിയിൽ വാദിച്ചു. കേസ് ജൂലൈ 14 ന് അടുത്ത വാദം കേൾക്കും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...