2027ൽ ഗുജറാത്തിലൂടെ ബുള്ളറ്റ് ട്രെയിന്‍, വേഗത മണിക്കൂറില്‍ 320കി.മീ

ഗുജറാത്തിലൂടെ 2027 നവംബറോടെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി ട്രെയിന്‍ ഓടിത്തുടങ്ങും. മണിക്കൂറില്‍ 320കി.മീ വേഗതയിലാണ് ബുള്ളറ്റ് ട്രെയിന്‍ ഓടുക. 2026-ല്‍ സൂറത്ത് മുതല്‍ ബിലിമോറവരെയുള്ള 50 കിലോമീറ്ററില്‍ പരിശീലന ഓട്ടം നടക്കും. ഈ മേഖലയില്‍ പദ്ധതിയുടെ പണി ഏകദേശം പൂര്‍ത്തിയായി. തുടര്‍ന്ന് മഹാരാഷ്ട്രയിലെ നിര്‍മാണം പൂര്‍ത്തിയാക്കും. 2028 മദ്ധ്യത്തോടെ മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാത പൂര്‍ണമായും തുറക്കുന്നതോടെ എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തുന്ന വണ്ടികളും ചില സ്റ്റേഷനുകളില്‍മാത്രം നിര്‍ത്തുന്ന വണ്ടികളും സര്‍വീസ് നടത്തും.
12 സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. ലിമിറ്റഡ് സ്റ്റോപ്പ് വണ്ടി മുംബൈയില്‍നിന്ന് രണ്ടുമണിക്കൂര്‍കൊണ്ട് അഹമ്മദാബാദിലെത്തും.

മുംബൈ-അഹമ്മദാബാദ് പാതയുടെ ദൈര്‍ഘ്യം 508 കിലോമീറ്ററാണ്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ബുള്ളറ്റ് ട്രെയിന്‍ ഓടുക. ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടേണ്ട മേല്‍പ്പാതയില്‍ 284 കിലോമീറ്ററിന്റെ പണി പൂര്‍ത്തിയായി. അനുബന്ധമായി മഹാരാഷ്ട്രയിലും ജോലി ഇപ്പോള്‍ വേഗത്തിലായിട്ടുണ്ട്. മുംബൈയില്‍ 21 കിലോമീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മിച്ചുവരുകയാണ്. നാലിടത്തായി ഒരേസമയം ഇതിന്റെ പണി പുരോഗമിക്കുന്നു. ഇതില്‍ ഏഴുകിലോമീറ്റര്‍ കടലിനടിയിലൂടെയാണ്. പദ്ധതിയില്‍ ഏറ്റവും പ്രയാസമേറിയ ഭാഗവും ഇതാണ്. 1.08 ലക്ഷംകോടിയാണ് പ്രതീക്ഷിത ചെലവ്. ഇതിന്റെ നല്ലൊരു പങ്കും ജപ്പാനില്‍നിന്നുള്ള സഹായമാണ്.

ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനുമുന്‍പ് പദ്ധതി തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ വക്താവ് പറഞ്ഞു. 2027 ഡിസംബര്‍ 19-നാണ് ഗുജറാത്ത് നിയമസഭാ കാലാവധി അവസാനിക്കുക.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...