മണിപ്പൂരിലെ മെയ്തേയ് സംഘടനകളുടെ നിരോധനം: കേന്ദ്രം ട്രൈബ്യൂണൽ രൂപീകരിച്ചു

മണിപ്പൂരിൽ മെയ്തേയ് തീവ്രവാദ ഗ്രൂപ്പുകളെ നിരോധിക്കുന്നതിന് കേന്ദ്രം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനായി ട്രൈബ്യൂണൽ രൂപീകരിച്ചു. മണിപ്പൂർ മെയ്തേയ് തീവ്രവാദ ഗ്രൂപ്പുകളെ നിരോധിക്കാൻ മതിയായ കാരണമുണ്ടോയെന്ന് ഗുവാഹത്തി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കുമാർ മേധി അടങ്ങുന്ന ട്രൈബ്യൂണൽ നിരീക്ഷിക്കും. നവംബർ 13ന് മെയ്തേയ് വിഭാ​ഗങ്ങൾക്ക് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഒമ്പത് മെയ്‌തേയി തീവ്രവാദ സംഘടനകളെ അഞ്ച് വർഷത്തേക്ക് വിലക്കിയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.

രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്നാരോപിച്ചാണ് ഗ്രൂപ്പുകളെ നിരോധിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സായുധ സമരത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും അത്തരം വേർപിരിയലിന് മണിപ്പൂരിലെ തദ്ദേശീയരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സംഘടനകളുടെ ലക്ഷ്യമെന്നും സർക്കാർ പറയുന്നു.

കൂടാതെ, മെയ്‌തേയ് തീവ്രവാദ സംഘടനകളെ ഉടനടി തടയുകയും നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ ഇവ വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവർത്തനങ്ങൾ വ്യാപകമാക്കാൻ തങ്ങളുടെ കേഡർമാരെ അണിനിരത്തുമെന്നാണ് വിലയിരുത്തലെന്നും മന്ത്രാലയം വ്യക്തമാക്കി. മെയ്തേയ് സമുദായത്തിന്റെ പട്ടിക വർഗ പദവിക്ക് വേണ്ടിയുള്ള ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ സംഘടിപ്പിച്ച ആദിവാസി ഐക്യദാർഢ്യ മാർച്ചിലാണ് ആദ്യ സംഘർഷം റിപ്പോർട്ട് ചെയ്തത്. മെയ് 3 മുതൽ ആരംഭിച്ച വംശീയ സംഘർഷങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 180 -ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.

തമിഴകം പിടിച്ച് വിജയ്

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ വൻ കുതിപ്പുമായി വിജയുടെ ടി വി കെ അധികാരത്തിലേറുമെന്നാണ് വ്യക്തമാകുന്നത്....

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി തോറ്റു, തോൽവി സുവേന്ദു അധികാരിയോട്

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ പരാജയപ്പെട്ടു. ബിജെപിയുടെ സുവേന്ദു അധികാരിയോട് 15114 വോട്ടുകൾക്ക് ആണ് മമത ബാനർജി തോറ്റത്.

കനത്ത തോൽവിക്ക്‌ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു

സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. രാജി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വീകരിച്ചു. പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി...

പശ്ചിമ ബംഗാളിൽ ബിജെപിക്ക്‌ കന്നി വിജയം

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) 15 വർഷം പഴക്കമുള്ള ഭരണം അവസാനിപ്പിച്ച് ബിജെപി. സംസ്ഥാനത്ത് ആദ്യമായി ക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. 200 സീറ്റിനടുത്ത് എത്താൻ ബിജെപി ഒരുങ്ങുന്നു. ആദ്യ നേർക്കുനേർ പോരാട്ടത്തിന്...

പേരാമ്പ്രയിൽ ഫാത്തിമ തഹ്‍ലിയ; ലീഗിന് ആദ്യ വനിത എംഎൽഎ, പി.കെ കുഞ്ഞാലിക്കുട്ടിക്ക് റെക്കോർഡ് ഭൂരിപക്ഷം

പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്‍ലിയയ്ക്ക് ജയം. ഇടതു മുന്നണി കൺവീനറും മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ടി.പി രാമകൃഷ്ണനെയാണ് തോൽപ്പിച്ചത്. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ജയം....

കേരളത്തിൽ ചരിത്ര വിജയവുമായി യുഡിഎഫ്, 13 എൽഡിഎഫ് മന്ത്രിമാർക്ക് തോൽവി

കേരളത്തിൽ നൂറ് സീറ്റും കടന്ന് യുഡിഎഫ് ഭരണം ഉറപ്പിച്ചുകഴിഞ്ഞു. കണ്ണൂർ ഉൾപ്പെടെ പാർട്ടി കോട്ടകൾ പലതും തകർന്നു. എൽ‍‍ഡിഎഫിലെ പതിമൂന്ന് മന്ത്രിമാരാണ് ഈ തിരഞ്ഞെടുപ്പിൽ നിലം തൊടാതെ വീണത്.  വിദ്യാഭ്യാസമന്ത്രി കൂടിയായ വി.ശിവൻകുട്ടി, ആരോഗ്യമന്ത്രി...

ചാത്തന്നൂരിലും നേമത്തും കഴക്കൂട്ടത്തും ബിജെപി ജയിച്ചു

കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. കേരളത്തിൽ മൂന്നിടങ്ങളിൽ താമര വിരിഞ്ഞു. ആദ്യ വിജയം ചാത്തന്നൂരിൽ ആയിരുന്നു. ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി.ബി.ഗോപകുമാർ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42,090 വോട്ടുകൾ നേടി രണ്ടാം...

തിരുവനന്തപുരത്ത് സിപി ജോണിന് വിജയം

തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർത്ഥി സിപി ജോണിന് വിജയം. 9863 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിപി ജോൺ വിജയിച്ചത്. എതിരാളികളായ സുധീർ കരമ 35723 വോട്ടുകളും, ബിജെപിയുടെ കരമന ജയൻ 35125 വോട്ടുകളും...