മണിപ്പൂരി‌ൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ

മണിപ്പൂരിലെ മോറെയിൽ ഇന്ത്യ-മ്യാൻമർ അതിർത്തി പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മോറെയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പോലീസ് കമാൻഡോകളുടെ വാഹനവ്യൂഹത്തിന് നേരെ തോക്കുധാരികളായ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ കമാൻഡോകൾക്ക് നേരെ അക്രമികൾ വെടിയുതിർത്തു. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതെയുള്ളൂ. ജനുവരി രണ്ടിന് മണിപ്പൂരിൽ തീവ്രവാദികൾ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ നാല് പോലീസ് കമാൻഡോകൾക്കും ഒരു അതിർത്തി രക്ഷാ സേന ജവാനും പരിക്കേറ്റിരുന്നു.

ഒരിടവേളയ്ക്ക് ശേഷമാണ് മണിപ്പൂരിൽ അക്രമസംഭവങ്ങൾ തുടർക്കഥയാവുന്നത്. തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ തൗബാൽ, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ‌ഇതിന് മുമ്പും മോറെയിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. സായുധരായ തീവ്രവാദികൾ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഭീകരർ ഐഇഡിയും മറ്റ് സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം സംസ്ഥാന സുരക്ഷാ സേന തിരിച്ചടിച്ചു. മോറെയിൽ നിന്ന് കീ ലൊക്കേഷൻ പോയിന്റിലേക്ക് (കെ‌എൽ‌പി) നീങ്ങുമ്പോൾ പോലീസ് കമാൻഡോകളെ വഹിച്ചുകൊണ്ടു പോകുന്ന വാഹനങ്ങളെ ലക്ഷ്യം വച്ച് അജ്ഞാത തോക്കുധാരികൾ ആക്രമണം നടത്തുകയായിരുന്നു.

2023 മെയ് 3 മുതൽ ആരംഭിച്ച സംഘർഷം ഇപ്പോഴും തുടരുകയാണ്. പട്ടിക വർഗ്ഗ മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്തെ മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് അക്രമം ആരംഭിച്ചത്. റിസർവ് വനഭൂമിയിൽ നിന്ന് കുക്കി ഗ്രാമവാസികളെ കുടിയൊഴിപ്പിക്കുന്നതിനെച്ചൊല്ലി സംഘർഷം ശക്തമായി.വംശീയ സംഘർഷങ്ങളിൽ 180-ലധികം പേർ ഇതുവരെ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ 10,000 സൈനികരെയും അർദ്ധ സൈനികരെയും വിന്യസിക്കേണ്ടിവന്നു. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തേയ വിഭാഗക്കാർ ഇംഫാൽ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനവും വരുന്ന ഗോത്രവർഗ്ഗക്കാരായ നാഗകളും കുക്കികളും മലയോര ജില്ലകളിൽ താമസിക്കുന്നുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...