ജമ്മുവിലെ ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം

ജമ്മു കശ്മീരിലെ ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിവരങ്ങൾ പങ്കിടുന്നവർക്ക് ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പാരിതോഷികം ലഭിക്കുമെന്ന് പോലീസ്. അതിർത്തിക്കപ്പുറത്ത് നിന്ന് ജമ്മു കശ്മീരിലേക്ക് ഭീകരർ, സ്ഫോടകവസ്തുക്കൾ, നിരോധിത ചരക്കുകൾ എന്നിവ എത്തിക്കാൻ ദേശവിരുദ്ധ ഘടകങ്ങൾ ഉപയോഗിക്കുന്ന ട്രാൻസ്ബോർഡർ ടണൽ കണ്ടെത്തുന്നവർക്ക് ഏറ്റവും ഉയർന്ന പാരിതോഷികമായ 5 ലക്ഷം രൂപ നൽകുമെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. മയക്കുമരുന്ന്, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവയുമായി അതിർത്തിക്കപ്പുറത്ത് നിന്ന് എത്തുന്ന ഡ്രോണുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 3 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്നും അധികൃതർ അറിയിച്ചു.

ഡ്രോൺ ഡെലിവറി സ്വീകരിക്കുന്നതോ ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നുകളും ആഭ്യന്തര അതിർത്തിയിൽ നിന്നോ നിയന്ത്രണ രേഖയിൽ നിന്നോ ഉൾനാടുകളിലേക്കോ പഞ്ചാബിലേക്കോ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വ്യക്തിയെ കുറിച്ച് നടപടിയെടുക്കാൻ കഴിയുന്ന ഇൻ്റലിജൻസ് റിപ്പോർട്ട് നൽകുന്നവർക്ക് 3 ലക്ഷം രൂപ ലഭിക്കും പ്രസ്താവനയിൽ പറഞ്ഞു. അന്തർസംസ്ഥാന മയക്കുമരുന്ന് മൊഡ്യൂളുകൾ വേർപെടുത്തുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്കും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരവാദികളുമായോ ജയിലിൽ കഴിയുന്ന വിഘടനവാദികളുമായോ സംസാരിക്കുന്നവരെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് പോലീസ് 2 ലക്ഷം രൂപ പ്രഖ്യാപിച്ചു.

അതിർത്തിക്കപ്പുറമുള്ള തീവ്രവാദികളുമായി ആശയവിനിമയം നടത്തുന്നവരെക്കുറിച്ചോ ജമ്മു കശ്മീരിലെ അവരുടെ ഏജൻ്റുമാരുമായി ആശയവിനിമയം നടത്തുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്കും പൗരന്മാരെ മുഖ്ബീർ (പോലീസ് വിവരം നൽകുന്നവർ) എന്ന് മുദ്രകുത്തുന്നവർക്കും അവരുടെ ഫോട്ടോ, വിലാസം, നീക്കങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കൈമാറുന്നവർക്കും 2 ലക്ഷം രൂപ നൽകും. മസ്ജിദുകൾ, മദ്രസകൾ, സ്‌കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലെ ആളുകളെ തീവ്രവാദി സംഘടനകളിലേക്ക് ചേരാൻ പ്രോത്സാഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പോലീസ് അറിയിച്ചു.

Anti-national activities: മയക്കുമരുന്ന്, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവയുമായി അതിർത്തിക്കപ്പുറത്ത് നിന്ന് എത്തുന്ന ഡ്രോണുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 3 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്നും അധികൃതർ അറിയിച്ചു.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...