മഹാരാഷ്ട്രയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് 9 പേർ മരിച്ചു, പരിക്കേറ്റ 5 വയസ്സുകാരിയുടെ നില ഗുരുതരം

മുംബൈ: മഹാരാഷ്ട്രയിൽ ട്രക്കും കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ഇന്ന് പുലർച്ചെ 4. 45 ഓടെയാണ് അപകടമുണ്ടായത്. ഗോവ- മുംബൈ ഹൈവേയിൽ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ചു പുരുഷന്മാരും മൂന്നു സ്ത്രീകളും ഒരു പെൺകുട്ടിയും ആണ് മരണമടഞ്ഞത്.

മുംബൈ ഭാഗത്തേക്ക് പോയ ട്രക്കും രത്നഗിരിയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്ന അവസ്ഥയിലാണ്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം റോഡിൽ ഗതാഗത തടസ്സം നേരിട്ടു. അപകടത്തിൽ ട്രക്കിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ് 5 വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

ചാത്തന്നൂരിലും നേമത്തും കഴക്കൂട്ടത്തും ബിജെപി ജയിച്ചു

കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. കേരളത്തിൽ മൂന്നിടങ്ങളിൽ താമര വിരിഞ്ഞു. ആദ്യ വിജയം ചാത്തന്നൂരിൽ ആയിരുന്നു. ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി.ബി.ഗോപകുമാർ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42,090 വോട്ടുകൾ നേടി രണ്ടാം...

തിരുവനന്തപുരത്ത് സിപി ജോണിന് വിജയം

തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർത്ഥി സിപി ജോണിന് വിജയം. 9863 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിപി ജോൺ വിജയിച്ചത്. എതിരാളികളായ സുധീർ കരമ 35723 വോട്ടുകളും, ബിജെപിയുടെ കരമന ജയൻ 35125 വോട്ടുകളും...

പാലക്കാട് ശോഭ മങ്ങി ശോഭാ സുരേന്ദ്രൻ

മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടുയർത്താൻ ശേഷിയുള്ള ശോഭ എന്നാൽ പാലക്കാട് അടിതെറ്റി. പാലക്കാട് നിയോജക മണ്ഡലത്തിൽ വീണ്ടും പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ബിജെപി. എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന പാലക്കാട്, ശോഭാ സുരേന്ദ്രനിലൂടെ പിടിച്ചെടുക്കാമെന്ന പാർട്ടിയുടെ...

പയ്യന്നൂരിൽ അട്ടിമറി, വി കുഞ്ഞികൃഷ്ണന് ചരിത്ര വിജയം

പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണന് അട്ടിമറി. മണ്ഡലം രൂപീകരിച്ച ശേഷം ഇതുവരെ തോൽവി അറിയാത്ത തോൽവി അറിയാത്ത ഇടത് പാർട്ടി മണ്ഡലമാണ് പയ്യന്നൂർ. അരലക്ഷം വോട്ടുകളുമായി എതിർ...

തമിഴ്നാട്ടിൽ വിജയ്‌യുടെ ടിവികെ വിജയത്തിലേക്ക്

തമിഴ്നാട്ടിൽ ഡിഎംകെ, എഐഡിഎംകെ എന്നിവരെ പിന്നിലാക്കി നടൻ വിജയ്‌യുടെ ടിവികെ മുന്നേറ്റം തുടരുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കവെ രാവിലെ 11.00 മണിവരെയുള്ള ഇലക്ഷൻ കമ്മീഷന്റെ കണക്കുകൾ പ്രകാരം, തമിഴ്നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ...

ധർമ്മടത്ത് ലീഡ് തിരിച്ചുപിടിച്ച് പിണറായി വിജയൻ

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരവെ ധർമ്മടത്ത് ലീഡ് തിരിച്ചുപിടിച്ച് പിണറായി വിജയൻ. തുടക്കത്തിൽ പിന്നിലായിരുന്ന പിണറായി വിജയൻ ധർമ്മടത്ത് ലീഡ് തിരിച്ചുപിടിച്ചു. ആദ്യ ആറു റൗണ്ടിലും പിണറായി വിജയൻ പിന്നിലായിരുന്നു. നിലവിൽ...

കേരളത്തിൽ ഭരണം ഉറപ്പിച്ച് യു ഡി എഫ്, മന്ത്രിമാർ പിന്നിൽ

കേരളത്തിൽ 10 വർഷത്തെ ഭരണത്തിന് വിരാമമിട്ട് നിയമസഭ തെരെഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ എൽ ഡി എഫ് പിന്നിൽ. പാർട്ടി കോട്ടകളിൽ പോലും വിള്ളലുകൾ ഉണ്ടായി. മുഖ്യമന്തി പിണറായി വിജയൻ പോലും ധർമ്മടത്ത് ആദ്യ റൗണ്ടുകളിൽ...

ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടാം സ്ഥാനത്ത്

പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ബിജെപി സ്ഥാനാർത്ഥിയാണ് മുന്നിൽ. സംസ്ഥാനത്ത് ബിജെപി കേവല...